ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സഭയുടെ വേറിട്ട മുഖം : ശ്രേഷ്ഠ കാതോലിക്ക ബാവ
പിറവം : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വേറിട്ട മുഖമായി വിശ്വാസികളുടെ ഹൃദയത്തിൽ ഇടം നേടിയ ഇടയശ്രേഷ്ഠനാണ് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
വെട്ടിക്കൽ എം.എസ്.ഒ.ടി സെമിനാരിയുടെ നേതൃത്വത്തിൽ സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയും യൂറോപ്പിലെ പാത്രിയാർക്കൽ വികാരിയുമായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഷഷ്ടിപൂർത്തി ആഘോഷ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ.
ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭവന പദ്ധതിയുടെ ഉദ്ഘാടനവും നിർമ്മിച്ചു നൽകിയ ഭവനത്തിൻ്റെ താക്കോൽ ദാനവും നടത്തി. മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണവും യാക്കോബായ സുറിയാനി സഭയുടെ ഡോ. എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തി. വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ, രോഗികൾക്കുള്ള സഹായ പദ്ധതി പി.വി. ശ്രീനിജിൻ എം.എൽ.എ യും പുസ്‌തക പ്രകാശനം കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി. തോമസും നിർവഹിച്ചു.മലങ്കര കത്തോലിക്ക സഭയുടെ ഡോ. യൂഹാനോൻ മോർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത, ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മോർ സിൽവാനസ് എപ്പിസ്കോപ്പ, യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി തോമസ്
മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത, തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി റെജി വർഗീസ്, സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, അല്മായ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി. മാത്യു, ആദായി ജേക്കബ് കോറെപ്പിസ്കോപ്പ, റവ. ഡോ. അജി ജോർജ് എന്നിവർ പ്രസംഗിച്ചു.
ചിത്രം : ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഷഷ്ടിപൂർത്തി ആഘോഷ സമ്മേളന ഉദ്‌ഘാടനവും ഭവന പദ്ധതിയുടെ ഉദ്ഘാടനവും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ നിർവഹിക്കുന്നു
.
