Back To Top

May 21, 2026

മർചൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.

 

പിറവം : പിറവം മർചൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ജില്ലാ വൈസ് പ്രസിഡൻറ് സിജു സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡൻറ് ബാബു ഏലിയാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ

നഗരസഭാ ചെയർ പേഴ്സൻ കെ ആർ പ്രദീപ് കുമാറിന് സ്വീകരണം നൽകി, നഗരസഭാ കൗൺസിലർമാരും പിറവത്തെ വ്യാപാരിയായിരുന്ന ജെയ്സൺ പുളിക്കൽ, ജൂലി സാബു, അരുൺ മാത്യു, ഉണ്ണി വല്ലയിൽ എന്നിവരെയും യോഗത്തിൽ ആദരിച്ചു. സെക്രട്ടറി ബൈജു തോമസ് റിപ്പോർട്ടും , ട്രഷറർ രാജൻ ടി. ആർ കണക്കും പാസ്സാക്കി, രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം, നിയോജക മണ്ഡലം പ്രസിഡൻറ് പോൾ ലൂയിസ്, സെക്രട്ടറി വർഗീസ് പോൾ, വൈസ് പ്രസിഡൻറ്സാജു കുറ്റിവേലിൽ, സാം ജോർജ്, വനിതാ വിങ് പ്രസിഡൻറ് സിനി സോമൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഒറ്റ ശ്വാസത്തിൽ 22.6 മീറ്റർ ദൂരം ജലാശയത്തിനടിയിൽ മുങ്ങിയ അറുപത്തിയെട്ടുകാരൻ ജെയിംസ് ഓണശ്ശേരിക്ക് ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡൻറ് ആൽബിൻ പാവോടത്ത്, സെക്രട്ടറിമാരായി റോയി ഡി പോൾ , രാജൻ ടി ആർ, ഏലിയാസ് ടി സി, ട്രെഷറർ കെ ജെ ഏലിയാസ്, രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം എന്നിവരെയും 20 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

 

ചിത്രം : പിറവം മർചൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ജില്ലാ വൈസ് പ്രസിഡൻറ് സിജു സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

രാജീവ് ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണം നടത്തി

Next Post

അവധിക്കാല നീന്തൽ പരിശീലനത്തിന്റെ ആദ്യ ബാച്ചിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

post-bars