എംസി റോഡില്‍ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്നയാള്‍ക്ക് പരിക്കേറ്റു
കൂത്താട്ടുകുളം : എംസി റോഡില്‍ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച് കാർ ഓടിച്ചിരുന്നയാള്‍ക്ക് പരിക്കേറ്റു.
പുതുവേലി സ്വദേശി മധു ടി. തറയിലി(55)നാണ് പരിക്കേറ്റത്. ആറൂർ ചാന്ദിയം കവലയ്ക്ക് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ഓടെയായിരുന്നു അപകടം.
കൂത്താട്ടുകുളം ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയില്‍ നിന്നു വന്ന കെഎസ്‌ആർടിസി ബസില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ മധുവിനെ ഉടൻ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാലാ മാർ സ്ലീവ്വാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
