Back To Top

December 12, 2025

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ കുതിപ്പ്.

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ കുതിപ്പ്. ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തുകയാണ്.ഡിസംബര്‍ 12 ന് സ്‌പോട്ട് മാര്‍ക്കറ്റില്‍ ഔണ്‍സിന് 4271 ഡോളറിന് മുകളിലായിരുന്നു വില. ഡിസംബര്‍ 11 ന് പ്രസിദ്ധീകരിച്ച ഓഗ്മോണ്ട് ബുള്ളിയന്‍ റിപ്പോര്‍ട്ട്, 2026 ല്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ സംബന്ധിച്ച നെഗറ്റീവ് സൂചനയാണ് നല്‍കിയത്.കനലൊരു തരി..! ഒഡിഷ എംഎല്‍എമാരുടെ മൂന്നിരട്ടി ശമ്ബള വര്‍ധനവ് എതിര്‍ത്തത് സിപിഎം എംഎല്‍എ മാത്രംഎന്നാല്‍ ഭൗമ രാഷ്ട്രീയ അസ്ഥിരതയ്ക്കിടയിലും സുരക്ഷിത നിക്ഷേപ ആവശ്യകത കാരണം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില ശക്തമായി വ്യാപാരം നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതാണ് സ്വര്‍ണത്തിന് ഇന്ന് കുത്തനെ വില വര്‍ധിക്കാന്‍ കാരണമായത് എന്നാണ് അനുമാനം. സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണത്തിന്റെ പവന്‍, ഗ്രാം നിരക്കുകള്‍ അറിയാം…ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 175 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 11985 രൂപയായിരുന്ന 12160 യില്‍ എത്തി. സമീപകാലത്ത് ഗ്രാം വില 12000 ത്തില്‍ എത്തുന്നത് ആദ്യമാണ്. ഒക്ടോബര്‍ 17 നും 25 നും രേഖപ്പെടുത്തിയ 12170 ഇതിന് മുന്‍പ് ഗ്രാമിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. പവന്‍ സ്വര്‍ണത്തിന് ഇന്ന് 1400 രൂപയാണ് കൂടിയിരിക്കുന്നത്.ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97280 ആയി ഉയര്‍ന്നു.ഒക്ടോബര്‍ 17 നും 25 നും രേഖപ്പെടുത്തിയ 97360 ആണ് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില. ഇതോടെ ക്രിസ്മസിനും പുതുവത്സരത്തിനും സമ്മാനമായി സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്

Prev Post

എംസി റോഡില്‍ കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച്‌ കാർ ഓടിച്ചിരുന്നയാള്‍ക്ക് പരിക്കേറ്റു

Next Post

നാളെ വോട്ട് എണ്ണൽ -നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ

post-bars