Back To Top

January 27, 2026

ഡോ. മാര്‍ തിയോഫിലോസ് കുരിയാക്കോസ് മെത്രാപ്പൊലീത്തയുടെ ഡയമണ്ട് ജൂബിലി ആഘോഷം

മുളന്തുരുത്തി : ഡോ. മാര്‍ തിയോഫിലോസ് കുരിയാക്കോസ് മെത്രാപ്പൊലീത്തയുടെ ഡയമണ്ട് ജൂബിലി ആഘോഷം ഫെബ്രുവരി ഒന്നിന് വൈകിട്ട് നാലു മണിക്ക് മുളന്തുരുത്തി വെട്ടിക്കല്‍ സെന്റ് എഫ്രേം സെമിനാരി പബ്ലിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.അബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കത്തോലിക്കോസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഡോ. മോര്‍ തിയോഫിലോസ് കുരിയാക്കോസ് മെത്രാപ്പോലീത്തയുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.

 

ഡയമണ്ട് ജൂബിലി ആഘോഷം വ്യവസായ- നിയമ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഭവന പദ്ധതിയുടെ ഉദ്ഘാടനവും താക്കോല്‍ ദാനവും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ നിര്‍വഹിക്കും. റൈറ്റ് റവ. ഡോ. ജോസഫ് മാര്‍ ബെംബാസ് സഫ്രഗാന്‍ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. ഡോ. മോര്‍ തിയോഫിലോസ് കുരിയാക്കോസ് മെത്രാപ്പോലീത്ത കേക്ക് മുറിക്കും. സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും.

 

രോഗികളെ സഹായിക്കാനുള്ള പദ്ധതി കുന്നത്തുനാട് എം എല്‍ എ പി വി ശ്രീനിജന്‍ ഉദ്ഘാടനം ചെയ്യും. എന്‍ സി സി ഐ ജനറല്‍ സെക്രട്ടറി റവ. ഡോ. അസീര്‍ എബനേസര്‍ ഫെസ്റ്റ്‌സ്‌ക്രിഫ്റ്റിന്റെ പ്രകാശനം നിര്‍വഹിക്കും. ഡോ. മോര്‍ സെവിറിയോസ് അബ്രഹാം വലിയ മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നിര്‍വഹിക്കും.

 

പിറവം എം എല്‍ എ അനൂപ് ജേക്കബ്, മലങ്കര കാതലിക് ചര്‍ച്ച്‌ മോസ്റ്റ് റവ. ഡോ. യൂഹാനോന്‍ മോര്‍ തിയോഡോസിയസ് മെത്രാപ്പോലീത്ത, കൊച്ചി സി എസ് ഐ ബിഷപ്പ് റൈറ്റ്. റവ. കുരിയന്‍ പീറ്റര്‍, ബീലീവേഴ്‌സ് ചര്‍ച്ച്‌ ബിഷപ്പ് മാത്യൂസ് മോര്‍ സില്‍വാനസ്, സിനഡ് സെക്രട്ടറി മോര്‍ തിമോതിയോസ് തോമസ് മെത്രാപോലീത്ത, തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റെജി പോള്‍, ക്ലര്‍ജി ട്രസ്റ്റി റവ. ഫാ. റോയ് കട്ടച്ചിറ, യാക്കോബായ സിറിയന്‍ ചര്‍ച്ച്‌ ലേ ട്രസ്റ്റി കമഡോര്‍ തംപു ജോര്‍ജ് തുകലന്‍, യാക്കോബായ സിറിയന്‍ ചര്‍ച്ച്‌ ലേ സെക്രട്ടറി ജേക്കബ് സി മാത്യു, റവ. ഡോ. അജി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും. ഡോ. മോര്‍ തിയോഫിലോസ് കുരിയാക്കോസ് മെത്രാപ്പോലീത്ത മറുപടി പ്രസംഗം നടത്തും. തുടര്‍ന്ന് അത്താഴ വിരുന്ന് നടക്കും.

Prev Post

നഗരസഭക്ക് ബാധ്യതയായി പിറവത്ത്‌ കണ്ണീറ്റുമലയിലെ പൂന്തോട്ടം

Next Post

ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ വ്ലോഗർ ഷിംജിത മുസ്തഫയ്ക്ക്…

post-bars