Back To Top

July 7, 2026

മണീടിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

 

 

പിറവം : മണീട് ഗ്രാമപഞ്ചായത്ത് ഏഴക്കരനാട് ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ,സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി ബിജു നിർവ്വഹിച്ചു . വൈസ് പ്രസിഡണ്ട് മോൻസി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ,വിവിധ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ , എച്ച്.എം.സി പ്രതിനിധികൾ , പൊതു പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. വയോജനങ്ങൾക്കായി വയോരക്ഷ പദ്ധതി മുഖേനയുള്ള മരുന്ന് വിതരണവും ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിച്ചു . മെഡിക്കൽ ക്യാമ്പിൽ 190 രോഗികൾക്ക് മരുന്നുകൾ ലഭ്യമാക്കി . സൗജന്യമായി ബ്ലഡ് ഷുഗർ , ബി.പി എന്നിവ പരിശോധിക്കുകയും ജീവിതശൈലി രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട ലഘു രേഖകൾ വിതരണം ചെയ്യുകയും ചെയ്തു .ഫെബി തോമസ് ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നയിച്ചു .

 

ചിത്രം : മണീട് ഗ്രാമ പഞ്ചായത്ത്‌ നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഷിജി ബിജു നിർവഹിക്കുന്നു.

 

Prev Post

പെരുവംമുഴിയിൽ വാഹനാപകടം കോളേജ് വിദ്യാർത്ഥി മരിച്ചു

Next Post

നിര്യാതയായി

post-bars