എന്‍ ജി ഒ യൂണിയന്‍ കൂത്താട്ടുകുളം ഏരിയ ജനറല്‍ കമ്മറ്റി യോഗം
പിറവം : കേരള എന്‍ ജി ഒ യൂണിയന്‍ കൂത്താട്ടുകുളം ഏരിയ ജനറല്‍ ബോഡി പിറവം നഗരസഭ വി എസ് അച്ചുതാനന്ദന്‍ ഹാളില്‍ ചേര്‍ന്നു. യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സ.കെ.കെ.സുനില്‍ കുമാര്‍ ഉദ്‌ഘാടനം ചെയ്തു. യൂണിയന്‍ ഏരിയ പ്രസിഡന്‍റ് കെ. കെ ജഗദീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഏരിയ സെക്രട്ടറി കെ. കെ അര്‍ജുന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിയന്‍ ജില്ലാ ട്രഷറാര്‍ പി പി സുനില്‍ സംസാരിച്ചു.
ചിത്രം : കേരള എന്‍ ജി ഒ യൂണിയന്‍ കൂത്താട്ടുകുളം ഏരിയ ജനറല്‍ ബോഡി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് സ.കെ.കെ.സുനില്‍ കുമാര്‍ ഉദ്‌ഘാടനം ചെയ്യുന്നു.
