Back To Top

July 7, 2026

പിറവത്ത് എക്‌സൈസ് കടവിൽ പുതിയ പാലം: സ്ഥലപരിശോധനയ്ക്ക് തുടക്കം

 

പിറവം: പിറവത്ത് നിലവിലുള്ള പാലത്തിനു സമാന്തരമായി പുതിയ പാലം നിര്‍മ്മിക്കാനുള്ള സ്ഥലപരിശോധന നടപടികള്‍ ആരംഭിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം സ്ഥലപരിേശാധന നടത്തി.

മുഖ്യമായും രണ്ടുഭാഗങ്ങള്‍ പാലത്തിനായി നിര്‍ണയിച്ചിട്ടുണ്ട്. വിശദമായ പരിശോധനക്കു ശേഷം ഏറ്റവും ഉചിതമായ സ്ഥലത്താകും പാലം നിര്‍മ്മിക്കുക. മണ്ണുപരിശോധന നടത്തിയശേഷം പിഡബ്ല്യുഡി ഡിസൈന്‍ വിഭാഗം വിശദമായ പ്‌ളാനും എസ്റ്റിമേറ്റ് തയാറാക്കും. അതിനു ഭരണാനുമതി ലഭ്യമാക്കി പാലം യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. സര്‍വകക്ഷിയോഗം വിളിച്ച് വിഷയം ചര്‍ച്ചചെയ്യും.യു.ഡി.എഫ് ഭരണകാലത്ത് 2013 ല്‍, സര്‍വേയും എസ്റ്റിമേറ്റും തയാറാക്കാനുള്ള നടപടികളും പൂര്‍ത്തിയായതാണ്. 2016 ബജറ്റ് പ്രസംഗത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പിറവം എക്‌സൈസ് കടവ് പാലം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് 40 കോടി രൂപ വകയിരുത്തിയിരുന്നു. എം.എല്‍.എ യായ താന്‍ നിന്‌രത അഭ്യര്‍ഥന നടത്തിയിട്ടും എന്നാല്‍, പിന്നീടുവന്ന സര്‍ക്കാര്‍ ഈ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതാണു പദ്ധതി സ്തംഭനാവസ്ഥയിലാകാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. 2014 ല്‍ 27 ലക്ഷം രൂപ ഉപയോഗിച്ചു പുഴയിലെ മണ്ണുപരിശോധന, പാലത്തിന്റെ രൂപരേഖ ഉള്‍പ്പെടെ കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിനു ശേഷമായിരുന്നു അപ്രതീക്ഷിത പിന്‍മാറ്റം. പാലത്തിനൊപ്പം അപ്രോച്ച് റോഡും കൂടി ഉള്‍പ്പെടുന്ന മാതൃകയാണു പൊതുമരാമത്തു വകുപ്പു തയാറാക്കിയിരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. യു.ഡി.എഫ്. സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോഴാണു പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചത്.എക്‌സൈസ് കടവ്, ഐ.എന്‍.ടി.യു.സി. കടവ് ഭാഗങ്ങളാണു പിഡബ്ല്യുഡി സംഘം സന്ദര്‍ശിച്ചത്. നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. പ്രദീപ് കുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ അന്നമ്മ ഡോമി, കൗണ്‍സിലര്‍മാരായ അരുണ്‍ മാത്യു, ഉണ്ണി വല്ലയില്‍, ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്‍്‌റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സജന എസ്.ജെ., അസി. എഞ്ചിനീയര്‍ ശാലി അഗസ്റ്റിന്‍, ഓവര്‍സീയര്‍ സാം ഏലിയാസ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍നിന്നു കൊച്ചിയിലേക്കുള്ള കവാടമായ പിറവം ടൗണിലെ കുരുക്കും യാത്രാദുരിതവും ഒഴിവാക്കാനാണു മൂവാറ്റുപുഴയാറിനു കുറുകെ പുതിയ പാലം എന്ന ആശയം ഉയര്‍ന്നത്. നിര്‍ദ്ദിഷ്ട പാല- എറണാകുളം സൂപ്പര്‍ ഹൈവേയ്ക്ക് ഈ പാലം വഴി കടന്നുപോകാന്‍ സാധിക്കും.

 

ചിത്രം : പിറവത്ത് പുതിയ പാലം നിര്‍മ്മിക്കാനുള്ള സ്ഥലപരിശോധന നടപടികളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം എക്‌സൈസ് കടവില്‍ സ്ഥലപരിേശാധന നടത്തുന്നു.

 

Prev Post

പുതിയറോഡ് – ചിത്രപ്പുഴപാലം നാലുവരിയാക്കാന്‍ ധാരണ: മന്ത്രി അനൂപ് ജേക്കബ്

Next Post

എന്‍ ജി ഒ യൂണിയന്‍ കൂത്താട്ടുകുളം ഏരിയ ജനറല്‍ കമ്മറ്റി യോഗം   …

post-bars