ട്രെയിനില്‍ യുവതിയെ ശല്യം ചെയ്ത കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു .
കൂത്താട്ടുകുളം : ട്രെയിനില്‍ യുവതിയെ ശല്യം ചെയ്ത കൂത്താട്ടുകുളം പാലക്കുഴ സ്വദേശിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു .
പാലക്കുഴ ചെറുവേലില്‍ മനോജ് ആണ് കോട്ടയം റെയില്‍വേ പോലീസിന്റെ പിടിയിലായത്. പാലക്കുഴയിലെ സി.പി.എം പ്രവര്‍ത്തകനും. കൂത്താട്ടുകുളം ബി.ആര്.സിയിലെ മുന്‍ ജീവനക്കാരനായിരുന്നു. ഇന്നലെ രാവിലെ കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ്സ് ട്രെയിനിലാണ് സംഭവം .
മദ്യ ലഹരിയില്‍ ആയിരുന്ന പ്രതി യുവതിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. യുവതി നല്കിയ പരാതിയെ തുടര്‍ന്ന് ട്രെയിന്‍ കോട്ടയത്ത് എത്തിയപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ കൈവശത്ത് നിന്ന് മദ്യവും പിടികുടിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.
