മലങ്കര സഭയിൽ മേൽ പട്ടക്കാരെ തിരഞ്ഞെടുക്കുന്നതിന് ഒരുക്കങ്ങളായി
പിറവം : : മലങ്കരസഭയിൽ മേൽ പട്ടക്കാരെ തിരഞ്ഞെടുക്കുന്നതിന് ഒരുക്കങ്ങളായി. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ നടത്തിപ്പുമായി ബന്ധപ്പെട്ട ആദ്യയോഗം ഇന്ന് മുളന്തുരുത്തി മാർത്തോമ്മൻ പള്ളിയിൽ ചേരുന്നത്. ഉച്ചയ്ക്ക് 3 മണിക്ക് ചേരുന്ന യോഗത്തിനു മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോ സ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും . മെത്രാപ്പോലീത്തമാർ , വർക്കിങ് കമ്മറ്റി അംഗങ്ങൾ ,കൊച്ചി, അങ്കമാലി, കണ്ട്നാട് ഈസ്‌റ്റ് കണ്ടനാട് വെസ്‌റ്റ് ഭദ്രാസനങ്ങളിൽ നിന്നുള്ള സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രസന കൗൺസിൽ അംഗങ്ങൾ മുളന്തുരത്തി മാർത്തോമ്മൻ പള്ളി, വെട്ടിക്കൽ ദയറാ, തേവനാൽ മാർബഹനാം പളളി എന്നിവങ്ങളിൽ നിന്നുള്ള പ്ര തിനിധികൾ സംബന്ധിക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു. സഭയ്ക്ക് പുതുതായി നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനായാണ് 2026 ഓഗസ്‌റ്റ് 27 ന് മലങ്കര സുറിയാനി അസോസിയേഷൻ യോഗം ചേരുന്നത്. മുളന്തുരുത്തി സുന്നഹദോസിന്റെയും പരിശുദ്ധ പരുമല തിരുമേനിയുടെ മേൽപ്പട്ട സ്ഥാനാരോഹണത്തിന്റെയും 150-ാം വാർഷി ക വേളയിലാണ് മുളന്തുരുത്തി വീണ്ടും ചരിത്രനിയോഗത്തിന് വേദിയാകുന്നത്. ഓഗസ്റ്റ് 27ന് സഭാ മാനേജിംഗ് കമ്മിറ്റിയോഗം മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ ചേരും. തുടർന്ന് വെട്ടിക്കൽ സെൻ്റ് തോമസ് ദയറായിലെ മാർ ഗ്രീഗോറിയോസ് നഗറിലാകും മലങ്കര സുറിയാനി ക്രിസ്ത്യാനി അ സോസിയേഷൻ നടക്കുക.
