പിറവം പാറേക്കുന്ന് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം
പിറവം : പാറേക്കുന്ന് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 2024 ജനുവരി 14 ,15 തീയതികളിലായി നടക്കും.
14 -ന് വൈകുന്നേരം ദീപാരാധന, സംക്രമ പൂജ ,തുടർന്ന് നൃത്തസന്ധ്യ
15ന് ഉച്ചക്ക് ക്ഷേത്രത്തിൽ ഭഗവാന്റെ ഇഷ്ട വഴിപാടായ അന്നദാനം.
വൈകീട്ട് 5 മണിക്ക് പിഷാരികോവിൽ ദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പിറവം നഗര വീഥിയിലൂടെ പാറേക്കുന്ന് ക്ഷേത്രത്തിലേക്ക് വാദ്യമേളങ്ങളുടെയും കലാ രൂപങ്ങളുടെയും അകമ്പടിയോടെ ദേശതാലപ്പൊലി – കാവടി ഘോഷയാത്ര. കാവടി ഘോഷയാത്ര ക്ഷേത്രത്തിൽ പ്രവേശിച്ചതിനു ശേഷം അത്താഴ ഊട്ട്.
