കേരള യൂത്ത് ഫ്രണ്ട്(എം) ജില്ല നേതൃത്വ യോഗം
പിറവം : കേരള യൂത്ത് ഫ്രണ്ട്(എം)എറണാകുളം ജില്ല നേതൃയോഗം പിറവം ഐബിയിൽ തോമസ് ചാഴിക്കാടൻ എംപി യോഗം ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോജസ് ജോസ് അധ്യക്ഷത വഹിച്ചു. കേന്ദ്രവിഹിതം നൽകാതെ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക നയം തിരുത്തണമെന്ന് തോമസ് ചാഴിക്കാൻ എം പി ആവശ്യപ്പെട്ടു.കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സണ്ണി തെക്കേടം, ടോമി കെ തോമസ്, പാർട്ടി ജില്ലാ പ്രസിഡന്റ് ടോമി ജോസഫ്, യൂത്ത് ഫ്രണ്ട് (എം)സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ,കേരള കോൺഗ്രസ് (എം)പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം ഡോ. സിന്ധു മോൾ ജേക്കബ്, ടി.എ. ഡേവിസ്, , എൽബി അഗസ്റ്റിൻ, ജിജി വി എം, ടോജിൻ ജോൺ, താനം വർഗീസ് എന്നിവർ പ്രസംഗിച്ചു.
