പവർ കട്ടിനെതിരെ ഡി.വൈ.എഫ് .ഐ മെഴുക് തിരി കത്തിച്ചു പ്രതിഷേധിച്ചു
പിറവം : പവർകട്ട് തിരികെ കൊണ്ടുവന്ന് കേരള ജനതയെ ഇരുട്ടിലാക്കിയ യു.ഡി.എഫ് സർക്കാരിനെതിരെ ഡി.വൈ.എഫ്.ഐ. പിറവം മേഖല കമ്മിറ്റി മെഴുകുതിരി കത്തിച്ചും സൗജന്യമായി വിതരണം ചെയ്തും പ്രതിഷേധിച്ചു. പ്രതിക്ഷേധ യോഗത്തിൽപിറവം മേഖല സെക്രട്ടറി സ. നിധിൻ രാജ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ ജോ. സെക്രട്ടറി അഖിൽ ദാസ് പരിപാടി ഉദ്ഘാടനം ചെയ്തു. സിപിഐഎം പിറവം ലോക്കൽ സെക്രട്ടറി സോമൻ വല്ലയിൽ, അരുൺ അശോകൻ, കൃഷ്ണദാസ്, ജ്യോതി ബാലൻ, അഞ്ചു രതീഷ് എന്നിവർ പ്രസംഗിച്ചു .
ചിത്രം : പവർ കട്ടിനെതിരെ ഡി.വൈ.എഫ്.ഐ. പിറവം മേഖല കമ്മിറ്റി മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കുന്നു.
