Back To Top

July 20, 2026

വൈ.എം.സി.എ. ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി

 

 

പിറവം : പാമ്പാക്കുട വൈ.എം.സി.എയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണം , പ്രവർത്തനോൽഘാടനം, ചാരിറ്റി വിതരണം എന്നിവയുടെ ഉദ്‌ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാമ്പാക്കുട വൈ.എം.സി.എ പ്രസിഡന്റ് ബെൽരാജ്. ഇ അധ്യക്ഷത വഹിച്ചു. നാഷണൽ പ്രോപ്പർട്ടി കമ്മിറ്റി ചെയർമാൻ പ്രൊഫ. ജോയി സി.ജോർജ്, മുവാറ്റുപുഴ സബ് റീജിയൻ ചെയർമാൻ കെ.വി രാജു,പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കുഞ്ഞുമോൻ ഫിലിപ്പ് ടോമി ജോസഫ്, റവ.ഫാ.

ടോം ബേബി, സിൻസി പൗലോസ്, അൻസു പൗലോസ് എന്നിവർ സംബന്ധിച്ചു. യോഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വൈ.എം.സി.എ അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു.

 

ചിത്രം : പാമ്പാക്കുട വൈ.എം.സി.എ. ഭാരവാഹികളുടെ സ്ഥാനാരോഹണ പരിപാടികളുടെ ഉദ്‌ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് നിർവഹിക്കുന്നു.

 

Prev Post

പവർ കട്ടിനെതിരെ ഡി.വൈ.എഫ് .ഐ മെഴുക് തിരി കത്തിച്ചു പ്രതിഷേധിച്ചു

Next Post

ചോദ്യക്കടലാസ് വിവാദത്തില്‍ കമ്മീഷന്‍ അടിയന്തര നടപടികളിലേക്ക് കടക്കുന്നു

post-bars