കനാലുകളുടെ അറ്റകുറ്റപ്പണികൾക്കും അനുബന്ധ പ്രവൃത്തികൾക്കുമായി 98.40 ലക്ഷം
പിറവം : മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ കീഴിൽ വരുന്ന കനാലുകളുടെ അറ്റകുറ്റപ്പണികൾക്കും അനുബന്ധ പ്രവൃത്തികൾക്കുമായി 98.40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.
കനാലുകളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനെ തുടർന്ന് വെള്ളം പൂർണമായും തുറന്നു വിടാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. ഇതുവഴി കാർഷിക മേഖലയിലും കുടിവെള്ള വിതരണത്തിലും ഗുരുതരമായ പ്രതിസന്ധി ഉണ്ടാകുകയായിരുന്നു.
സാധാരണ അറ്റകുറ്റപണികൾക്കുള്ള തുക നവംബർ മാസത്തിൽ തന്നെ നൽകുന്നതായിരുന്നു. പക്ഷെ ഇത്തവണ അത് ധനകാര്യ വകുപ്പിൽ വലിയ കാലതാമസം ഉണ്ടായതാണ് പ്രതിസന്ധികൾ ഇടയായത്.
നിയമസഭയിൽ വിഷയം ഉന്നയിക്കുകയും, മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിക്കും കത്തുകൾ നൽകുകയും ചെയ്തിരുന്നു.
പ്രസ്തുത പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് (എം.വി.ഐ.പി) ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണകളും സമരങ്ങളും നടത്തിയിരുന്നു. ഈ ഇടപെടലുകളുടെ ഫലമായാണ് ഇപ്പോൾ ആവശ്യമായ തുക അനുവദിച്ചിരിക്കുന്ന
ത് .
