Back To Top

August 28, 2025

മണീട് ഗ്രാമീണ സഹകരണ സംഘം ഓഫീസ് മന്ദിരം ഉദ്‌ഘാടനം

 

പിറവം : മണീട് ഗ്രാമ പഞ്ചായത്ത്‌ ഗ്രാമീണ സഹകരണ സംഘം ശ്രാപ്പിള്ളിയിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ ഓഫീസ് മന്ദിരം ഉദ്‌ഘാടനം ആഗസ്റ്റ് 30 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്‌ഘാടനം ചെയ്യും. സംഘം പ്രസിഡണ്ട് അഡ്വ. പോൾ വർഗീസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരള ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ സ്ട്രോങ്ങ് റൂം ഉദ്‌ഘാടനവും , ലോക്കർ ഉദ്‌ഘാടനം എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പി.ബി. രതീഷും നിർവഹിക്കും. അംഗങ്ങൾക്ക് വിവിധയിനം വായ്പ്പകളും ,പ്രതിദിന ഡോർ കളക്ഷൻ , നെഫ്റ്റ്‌ , ആർ.ടി.ജി.എസ്, ലോക്കർ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡണ്ട് അഡ്വ. പോൾ വർഗീസ്, ഹോണററി സെക്രട്ടറി എ.ഡി. ഗോപി, ബിജു സൈമൺ , സുരേഷ് കുമാർ എൻ., വിനോ വർഗീസ് എന്നിവർ അറിയിച്ചു.

 

Prev Post

മഹാത്മാ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു

Next Post

ശ്രാപ്പിള്ളി അങ്കണവാടിയിൽ ക്രഷ് പ്രവർത്തനമാരംഭിച്ചു      

post-bars