Back To Top

November 13, 2024

 കോട്ടയം റയിൽവേ സ്റ്റേഷൻ രണ്ടാം കവാടം ഉദ്ഘാടനം ചെയ്തു.

By

 

 

 

കോട്ടയം:- റയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച രണ്ടാം കവാടത്തിലെ ബുക്കിംഗ് കൗണ്ടർ എസ്കലേറ്റർ എന്നിവയുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർവ്വഹിച്ചു. അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി ജോസ്.കെ.മാണി എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മുൻസിപ്പൽ ചെയർ പേഴ്സ്ൺ,ബിൻസി സെബാസ്റ്റ്യൻ റയിൽവേ ഡിവിഷണൽ മാനേജർ ഡോ.മനീഷ് തപൽയാൽ, സ്റ്റേഷൻ മാനേജർ പി.വി.വിജയകുമാർ, ഇലക്ട്രിക്കൻ എഞ്ചിനീയർ കെ.എൻ ശ്രീരാജ് എന്നിവർ പ്രസംഗിച്ചു.

 

അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി കഴിഞ്ഞ ആഴ്ച കോട്ടയം റയിൽവേ സ്റ്റേഷനിൽ വിളിച്ചു ചേർത്ത യോഗത്തിൽ ശബരി മല ഉത്സവക്കാലം ആരംഭിക്കുന്ന നവംബർ 15 ന് മുമ്പ് രണ്ടാം കവാടം തുറന്നു കൊടുക്കാൻ തീരുമാനം ആയിരുന്നു.

രണ്ടാം കവാടത്തിൻ്റെ ശേഷിക്കുന്ന മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.

Prev Post

ശ്രേഷ്ഠ ബാവായുടെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു

Next Post

പാലച്ചുവട് ഇടപ്പള്ളിച്ചിറ തൃക്കാമറ്റത്തിൽ ടി.എ യേശുദാസൻ (95) നിര്യാതനായി.

post-bars