Back To Top

August 15, 2025

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പിറവം ബ്ലോക്ക്‌ റാലിയും ധർണയും നടത്തി            

 

പിറവം : ശമ്പളപരിഷ്കാരണം ഉടൻ നടപ്പാക്കുക. ക്ഷമശ്വാസ കടിശിക ഉടൻ അനുവദിക്കുക. മെഡിസിപ്പ് അപാകത പരിഹരിക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ച് കെ എസ് എസ് പി യു പിറവം ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ടൗണിൽ റാലിയും മിനി സിവിൽ സ്റ്റേഷൻ പരിസരത്തു ധർണയും നടത്തി . ബ്ലോക്ക്‌ പ്രസിഡന്റ് എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു . ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രതീശൻ ധർണ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം പി. എൻ. സോമൻ. കെ. എം തോമസ്, ബെന്നി മാർക്കോസ്, റ്റി പി കുര്യൻ മറ്റു ഭാരവാഹികൾ സംസാരിച്ചു.

 

ചിത്രം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പിറവം ബ്ലോക്ക്‌ കമ്മറ്റി നടത്തിയ ധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രതീശൻ ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്‌ ബ്ലോക്ക് കമ്മറ്റി പ്രതിഷേധിച്ചു

Next Post

ചിങ്ങം 1 ആഗസ്റ്റ് 17,കർഷകദിനം

post-bars