Back To Top

August 14, 2025

രാഹുൽ ഗാന്ധിയുടെ അറസ്റ്റ്‌ ബ്ലോക്ക് കമ്മറ്റി പ്രതിഷേധിച്ചു

 

പിറവം : രാജ്യത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വ്യാപക വ്യാജ വോട്ടർമാരെ ചേർത്ത് തിരഞ്ഞെടുപ്പ് അട്ടിമറി നടത്തിയ ഇലക്ഷൻ കമ്മീഷൻ്റെ നടപടിയെ ചോദ്യം ചെയ്തു സമരം നടത്തി അറസ്റ്റ് വരിച്ച രാഹുൽ ഗാന്ധിക്കും നേതാക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവത്ത്‌ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡൻറ് പി.സി. ജോസ് അദ്ധ്യക്ഷം വഹിച്ചു. മുൻ എം.എൽ.എ. വി.ജെ. പൗലോസ് , കെ.ആർ. പ്രദീപ് കുമാർ, വിൽസൺ ജോൺ , തോമസ് മല്ലിപ്പുറം’ ‘ ഷാജു ഇലത്തിമറ്റം ,ശ്രീകാന്ത് നന്ദനൻ.അരുൺ കല്ലറയ്ക്കൽ, ബെന്നി സ്കറിയ, പി.എസ്‌ ജോബ്, ജോൺസൺ വർഗീസ്, സിജു പുല്ല ബ്ര, കെ.ജി. ഷിബു. റെജി ജോൺ. സാജു മടക്കലിൽ , വർഗീസ് തച്ചിലുകണ്ടം ‘തമ്പി പുതുവാക്കുന്നേൽകെ.ജെ ജോസ്, ബിജു വാളാടി എന്നിവർ സംസാരിച്ചു.

 

ചിത്രം : രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ചു പിറവം ബ്ലോക്ക് കമ്മറ്റി പിറവത്ത്‌ നടത്തിയ പ്രതിഷേധ മാർച്ചു.

 

Prev Post

സുവിശേഷ യോഗം

Next Post

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പിറവം ബ്ലോക്ക്‌ റാലിയും ധർണയും നടത്തി …

post-bars