Back To Top

June 3, 2024

പുതിയ അദ്ധ്യയന വർഷത്തിൽ കുട്ടികളെ വരവേറ്റ്                                                  ബ്ലോക്ക് – നഗരസഭ തല സ്‌കൂൾ പ്രവേശനോത്സവം

 

പിറവം : 2024 – 25 അദ്ധ്യയന വർഷത്തെ ബ്ലോക്ക് – നഗരസഭ തല പ്രവേശനോത്സവം പിറവം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നഗരസഭാ അധ്യക്ഷ അഡ്വ. ജൂലി സാബു ഉദ്‌ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർമാൻ കെ. പി. സലിം അധ്യക്ഷത വഹിച്ചു. തുടർന്ന് സ്‌കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് പൂർവ്വ അധ്യാപികയായിരുന്ന അന്നക്കുട്ടി സൈമൺ ടീച്ചറുടെ സ്മരണാർത്ഥം നൽകുന്ന അന്നക്കുട്ടി സൈമൺ മെമ്മോറിയൽ സ്കോളർഷിപ്പിന്റെ വിതരണവും നടന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ വത്സല വർഗീസ്, അഡ്വ. ബിമൽ ചന്ദ്രൻ, . പി.ടി.എ. പ്രസിഡന്റ് എൽദോ കെ. സി. , വാർഡ് കൗൺസിലർ ബബിത ശ്രീജി തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ജോമി പോൾ, കൗൺസിലർമാരായ രാജു പാണാലിക്കൽ, രമാ വിജയൻ, ഗിരീഷ് കുമാർ, ജോജിമോൻ സി. ജെ. , ഏലിയാമ്മ ഫിലിപ്പ്, ബാബു പാറയിൽ, പ്രശാന്ത് മമ്പുറത്ത്,

സി.കെ പ്രകാശ്, ജ്യോതി എസ്., സന്ധ്യ ഉല്ലാസ്, സെമി എ. ആർ., യോഹന്നാൻ, ജോൺ എം. ചെറിയാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് രക്ഷാകർതൃ പരിശീലന പരിപാടിയും നടന്നു.

Prev Post

അധ്യാപക ഒഴിവ്‌

Next Post

കേരള പരവർ സമാജം വാർഷിക സമ്മേളനം നടത്തി. 

post-bars