കായംകുളം (16309/10) എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിച്ചു
പിറവം : കായംകുളം (16309/10) എക്സ്പ്രസ് മെമുവിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. വൈകീട്ട് 4.34ന് സർവീസ് നടത്തുന്ന ട്രെയിനിനാണ് ഏറ്റുമാനൂരില്‍ സ്റ്റോപ് അനുവദിച്ചിരിക്കുന്നത്.കോട്ടയത്ത് നിന്ന് പുറപ്പെട്ടാല്‍ പിറവം, തൃപ്പൂണിത്തുറ സ്റ്റേഷനില്‍ മാത്രമായിരുന്നു ഇതുവരെ സ്റ്റോപ്പ് ഉണ്ടായിരുന്നത്.
ഏറ്റുമാനൂരിലെ സമയക്രമം ഇങ്ങനെ
ട്രെയിൻ നമ്പർ 16309: എറണാകുളത്ത് നിന്ന് കായംകുളത്തേക്കുള്ള എക്സ്പ്രസ് മെമു ഏറ്റുമാനൂരില്‍ രാവിലെ എത്തുന്നതും പുറപ്പെടുന്നതുമായ സമയം: 09.42/09:43.
ട്രെയിൻ നമ്പർ 16310: കായംകുളത്ത് നിന്ന് എറണാകുളത്തേക്കുള്ള എക്സ്പ്രസ് മെമു ഏറ്റുമാനൂർ എത്തുന്നതും പുറപ്പെടുന്നതുമായ സമയം : 04:34/04:35
