Back To Top

August 29, 2024

വയനാടിനായി കൈകോർത്ത് എ. ഐ. വൈ. എഫ് പിറവം മണ്ഡലം കമ്മിറ്റി ഒരു ലക്ഷം രൂപ കൈമാറി.

 

 

 

പിറവം : വയനാട് ചൂരൽമല പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി നിർമിച്ച് നൽകുന്ന 10 വീടുകളുടെ നിർമാണത്തിന് ധനശേഖരണാർത്ഥം എ.ഐ.വൈ.എഫ് പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേഖലാ കമ്മിറ്റികളിൽ പായസചലഞ്ചിലൂടെ കണ്ടെത്തിയ 1,01010/- രുപ സംസ്ഥാന പ്രസിഡന്റ്‌ എൻ. അരുണിനും ജില്ലാ സെക്രട്ടറി കെ.ആർ റെനീഷിനും മണ്ഡലം പ്രസിഡന്റ്‌ ബിജോ പൗലോസ് സെക്രട്ടറി അനന്ദു വേണുഗോപാൽ എന്നിവർ ചേർന്ന് കൈമാറി. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി. പോൾ, അസി. സെക്രട്ടറി അഡ്വ. ബിമൽ ചന്ദ്രൻ, എ. ഐ. വൈ. എഫ് ജില്ലാ ജോ. സെക്രട്ടറി സി. എ സതീഷ്, എ. ഐ. എസ്. എഫ് മണ്ഡലം സെക്രട്ടറി ജിഷ്ണു അനിരുദ്ധൻ, എ.ഐ.വൈ.എഫ് മണ്ഡലം ഭാരവാഹികളായ ഷൈൻ പി. എം, ജോർജ് സാജൻ, അഖിൽ പി. ആർ, അമൽ മാത്യു, എന്നിവർ പങ്കെടുത്തു

Prev Post

ഐ എൻ ടി യു സി തൊഴിലുറപ്പ് തൊഴിലാളി സമരം നടത്തി.

Next Post

പമ്പ് ഹൗസ് റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണം – ജനകീയ പ്രതിഷേധം നടത്തി.

post-bars