പമ്പ് ഹൗസ് റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണം – ജനകീയ പ്രതിഷേധം നടത്തി.
പിറവം : നഗരസഭാ കക്കാട് -പമ്പ് ഹൗസ് റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു.
റോഡിന്റെ പുണരുദ്ധരണത്തിനായ് അനൂപ് ജേക്കബ് എം. എൽ. എ യുടെ ആസ്ഥി വികസന ഫണ്ടിൽ നിന്നും ഇരുപത്തിയഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടും വാട്ടർ അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാലാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നത്. വാട്ടർ അതോറിറ്റിയുടെ അനുമതി വാങ്ങുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ നഗരസഭയുടെ അനാസ്ഥ മൂലമാണ് ഫണ്ട് വിനിയോഗിക്കാൻ വൈകുന്നത്. കാൽ നട യാത്ര പോലും ദുസ്സഹമായ ഈ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തിരമായ് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും പ്രതിഷേധ യോഗത്തിൽ മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി തമ്പി പുതുവാകുന്നേലിന്റെ അധ്യക്ഷതയിൽ കക്കാട് കവലയിൽ നടന്ന പ്രതിഷേധ യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. സി ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കൽ, യു.ഡി.എഫ്. മണ്ഡലം ചെയർമാൻ ഷാജു ഇലഞ്ഞിമറ്റം, നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സന്തോഷ് വാഴപ്പിള്ളിൽ, ജോർജ് നെടിയനിക്കുഴിയിൽ, വർഗീസ് തച്ചിലുകണ്ടം,, വർഗീസ് നരേക്കാട്ട്, ഷിബു കരേക്കാട്ട്,രാജീവ് കല്ലുംകൂടം, കുഞ്ഞപ്പൻ വാര്യട്ടേൽ, ജോണി പറപ്പിള്ളിൽ, വി. വി. സത്യൻ, പി. പി സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
