Back To Top

June 26, 2024

മഴുവന്നൂർ പള്ളി വളഞ്ഞ് യാക്കോബായ വിശ്വാസികൾ. വിധി നടപ്പാക്കാനാകാതെ പോലീസ് മടങ്ങി.

 

 

കോലഞ്ചേരി:സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മഴുവന്നൂർ സെൻ്റ് തോമസ് പള്ളി ഏറ്റെടുക്കാൻ ഓർത്തഡോക്സ് വിഭാഗം എത്തുമെന്ന സൂചന കണക്കിലെടുത്ത് പള്ളിയിൽ യാക്കോബായ വിശ്വാസികൾ കൂട്ടത്തോടെ എത്തി. ഇന്നലെ രാവിലെ 6 മണിയോടെ തന്നെ ജില്ലയുടെ പല ഭാഗത്ത് നിന്നുമുള്ള പോലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു. എന്നാൽ ഓർത്തഡോക്സ് വിഭാഗം ഇന്നലെ പള്ളിയങ്കണത്തിൽ എത്തിയിരുന്നില്ല.ആറു പളളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ ചെയ്യണമെന്ന യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു.തൃശൂര്‍ ഭദ്രാസനത്തിലെ ചെറുകുന്നം, മംഗലം ഡാം, എരുക്കുംചിറ പള്ളികളും അങ്കമാലി ഭദ്രാസനത്തിലെ പുളിന്താനം, ഓടക്കാലി,മഴുവന്നൂര്‍ പള്ളികളിലുമാണ് ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശിച്ചിരുന്നത്.

Prev Post

നഗരസഭയിൽ പാഴ്‌വസ്തു ശേഖരണം നടന്നു

Next Post

വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ…

post-bars