നഗരസഭയിൽ പാഴ്‌വസ്തു ശേഖരണം നടന്നു
കൂത്താട്ടുകുളം : നഗരസഭയിൽ പാഴ്‌വസ്തു ശേഖരണം നടന്നു. നഗരസഭയുടെ നേതൃത്വത്തിൽ ഹരിതകർമ്മസേനയെയും, കുടുംബശ്രീ അംഗങ്ങളെയും നിയോഗിച്ചും വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഉപയോഗശൂന്യമായ ചെരുപ്പ്, ബാഗ്, ഷൂസ്, ലെതർ ഉൽപ്പന്നങ്ങൾ തുടങ്ങിയവ ശേഖരിച്ചു. നഗരപരിധിയിൽ 28 പോയിൻ്റുകളിലായാണ് പാഴ്‌വസ്തുശേഖരണം നടന്നത്. പൊതു ഇടങ്ങളും ജലാശയങ്ങളും മലിനപ്പെടാതിരിക്കാനും, കൂത്താട്ടുകുളത്തെ മാലിന്യമുക്ത നഗരമാക്കിത്തീർക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ നിർവ്വഹിച്ചു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, ആരോഗ്യ കാര്യകമ്മറ്റി ചെയർപേഴ്സൺ ഷിബി ബേബി തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ : നഗരസഭയുടെ പാഴ്‌വസ്തു ശേഖരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിക്കുന്നു.
