Back To Top

June 26, 2024

വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു.

തിരുമാറാടി : വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു. മികവിന്റെ വിദ്യാലയത്തിൽ 151 വിദ്യാർത്ഥികളാണ് ഈ വർഷം പ്രവേശനം നേടിയിട്ടുള്ളത്.

ഇതിൽ 115 കുട്ടികൾ സയൻസ് ഗ്രൂപ്പും 36 കുട്ടികൾ ഹ്യൂമാനിറ്റീസ് ഗ്രൂപ്പും തിരഞ്ഞെടുത്തു.

 

ഹയർസെക്കൻഡറി ഓഡിറ്റോറിസിൽ നടന്ന പ്രവേശനോത്സവം

പൂർവ്വ വിദ്യാർത്ഥിയും തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. സന്ധ്യാമോള്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് സിബി കെ ജോർജ് അധ്യക്ഷത വഹിച്ചു. വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻ പള്ളി വികാരിയും സ്കൂൾ ബോർഡ് ചെയർമാനുമായ ഫാ.ഏലിയാസ് ജോൺ മണ്ണാത്തിക്കുളം അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങിൽ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജ് പ്ലസ് വണ്ണിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികളായ അലോണാ ഷിബു ,എൽഹാ മരിയ ലൂയിസ് എന്നിവരെ അനുമോദിച്ചു. എസ്എംസി ചെയർമാൻ സജി മാത്യു, പിടിഎ വൈസ് പ്രസിഡന്റ് എൻ. മനോജ് ,സ്കൂൾ ബോർഡ് അംഗം ജോഷി കെ പോൾ, ടി ടി ഐ പ്രിൻസിപ്പാൾ ജിലു വർഗീസ് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സാജു സി അഗസ്റ്റിൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പോൾ പി മാത്യു നന്ദിയും പറഞ്ഞു.

 

ഫോട്ടോ : വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഹയർസെക്കൻഡറി പ്രവേശനോത്സവം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

Prev Post

മഴുവന്നൂർ പള്ളി വളഞ്ഞ് യാക്കോബായ വിശ്വാസികൾ. വിധി നടപ്പാക്കാനാകാതെ പോലീസ് മടങ്ങി.

Next Post

ജെ സി ഐ ഇടുക്കി,എറണാകുളം, തൃശ്ശൂർ ജില്ലകൾ അടങ്ങുന്ന സോൺ 20 യുടെ…

post-bars