അന്തരാഷ്ട വോളി താരങ്ങളായിരുന്നു നാമക്കുഴി സഹോദരിമാർക്ക് ജന്മനാട്ടിൽ പൗരാവലിയുടെ ആദരം
പിറവം : 1970 കളിൽ പിറവം നാമക്കുഴി ഗവ.സ്കൂളിൽ പഠിച്ച് ,കാ യികാധ്യാപകൻ ജോർജ് വർഗീസിന് കീഴിൽ വോളിബോൾ അഭ്യസിച്ച് അന്തരാഷ്ട വോളി താരങ്ങളായി മാറിയ നാമക്കുഴി സഹോദരിമാരെ നാമക്കുഴി പൗരാവലിയും ഡാൽമിയ സിമെന്റ് കമ്പനിയും ചേർന്ന് കൽ നൂറ്റാണ്ടിന് ശേഷം അന്തർ ദേശീയ വനിതാ ദിനത്തിൽ വീണ്ടും ജന്മനാട്ടി ലെത്തിച്ചു .നാമക്കുഴി സ്‌കൂളിൽ പഠിച്ച് വളർന്ന് ദേശീയ വനിതാ വോളി താരങ്ങളായി മാറിയ കെ.സി.ഏലമ്മ, വി.കെ. സാറാമ്മ, പി.കെ. ഏലിയാമ്മ.പി. സി.ഏലിയാമ്മ, വി.വി. അന്നക്കുട്ടി,വി.കെ ലീ ല.എം.എൻ അമ്മിണി, പി.കെ.ലീലാമ്മ, നളിനി എന്നിവരാണ് വീണ്ടുമൊരിക്കൽ കൂടി തങ്ങളെ തങ്ങളാക്കിയ വിദ്യാലയത്തിലെത്തിയത്. സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദന യോഗം അനൂപ് ജേക്കബി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. നഗരസഭാധ്യക്ഷൻ കെ. ആർ പ്രദീപ് കുമാർ അധ്യക്ഷനായി. സംഘാടക സമിതി കോർഡിനേന്ദർ കേരളാ യൂണിവേഴ്‌സിറ്റി മുൻ വോളിബോൾ കോച്ച് ജോയി തോമസ്, വി.ജെ ജോർജ്‌കുളങ്ങര, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജി. ഷിബു (ഇലഞ്ഞി), ജിജി സുരേഷ് (മുളക്കുളം), ബിനു ജോസ് (ഉഴവൂർ), പിറവം നഗരസഭാ ഉപാധ്യക്ഷ അന്നമ്മ ഡോമി, ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡിൻസി ജോജി, നഗരസഭാ കൗൺസിലർ മാരായ ജെസി തോമസ്, റെജി ചുള്ളിക്കൽ നാമക്കുഴി ഗവ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മിനില റാണി, പ്രധാനാധ്യാപിക എം ബിന്ദു ഡാൽമിയ സിമെന്റ്റ് കേരളാ മേധാവി ബോബി സെബാസ്ത‌്യൻ വോളിബോൽ താരം പി.കെ. സോമൻ, മോഹൻദാസ് മുകുന്ദൻ, സലിം കരുണാകരൻ എന്നിവർ സംസാരിച്ചു നാമക്കുഴി സഹോദരിമാരുടെ പ്രതിനിധിയായി റിട്ട. എസ്‌പി, കെ. സിഏലമ്മ സ്വീകരണത്തിന് നന്ദി പറഞ്ഞു. നാമക്കുഴി സഹോദരിമാർക്ക് നാമക്കുഴി പൗരാവലിയും, ഡാൽമിയ സിമിന്റ്‌സും , സ്‌കൂളിലെ 1979 ലെ എസ്.എസ് എൽസി ബാച്ചും ഉപഹാരങ്ങൾ സമ്മാനിച്ചു. നേരത്തെ ഇവരുടെ പാത പിന്തുടർന്ന് വൈക്കം വനിതാ സ്പോർട്ടസ് അക്കാദമിയിൽ ഫുട് ബോളിലും ഹോക്കിയിലും പരിശീലനം നടത്തുന്ന പെൺകുട്ടികൾ കോച്ച് ജോമോൻ ജേക്കബിനൊപ്പം സ്കൂളിലെത്തിയിരുന്നു. കുട്ടികൾ താര സഹോദരിമാരുമായി സ്പോർട്ട്സ് കാര്യങ്ങൾ പങ്കു വെച്ചു.
ചിത്രം : 1 . നാമക്കുഴി സഹോദരിമാർ ജന്മ നാടിൻ്റെ ആദരം ഏറ്റു വാങ്ങിയപ്പോൾ.
ചിത്രം : 2 . നാമക്കുഴി സഹോദരിമാർക്ക് ജന്മനാട്ടിൽ നൽകിയ സ്വീകരണ സമ്മേളനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു.
