വനിതാ ദിനാഘോഷ കൂട്ടായ്മ സംഘടിപ്പിച്ചു
പിറവം : മുളന്തുരുത്തി പബ്ലിക് ലൈബ്രറി വനിതാവേദിയുടെയും നേതൃത്യത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷ കൂട്ടായ്മയും സ്നേഹാദര സമ്മേളനവും എഴുത്തുകാരി വിജില ചിറപ്പാട് ഉദ്ഘാടനം ചെയ്തു. ജീന റെജി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിലിൻ്റെ
വനിതാ വിഭാഗം വായന മത്സരത്തിൽ കണയന്നൂർ താലൂക്കിലും ജില്ലയിലും തുടർച്ചയായി കഴിഞ്ഞ രണ്ടു വർഷം ഒന്നാം സ്ഥാനം നേടിയ ടി. എസ്. സബിതയെ സമ്മേളനത്തിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മഞ്ജു മാത്യു, ഷിമ ബാബു, ലിജി ജോബി , ടി.എസ്. മിത്ര, രേഷ്മ, കെ.വി. വാസു തുടങ്ങിയവർ പ്രസംഗിച്ചു.
