Back To Top

April 1, 2026

ഇന്ദിര ഗ്യാരണ്ടി’ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കും- അനൂപ് ജേക്കബ്          

 

പിറവം : ഇടതു സർക്കാരിന്റെ ഭരണത്തിൽ ദുരിതത്തിലായ സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന ക്രിയാത്മക പദ്ധതിയായ ‘ഇന്ദിര ഗ്യാരണ്ടി’ യു.ഡി.എഫ് സർക്കാർ നടപ്പാക്കുമെന്ന് യു.ഡി.എഫ്. അനൂപ് ജേക്കബ്. രാമമംഗലം പഞ്ചായത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അനൂപ് ജേക്കബ്. പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പര്യടനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഐ.കെ. രാജു ഉദ്ഘാടനം ചെയ്തു. എം.എ ജേക്കബ് അധ്യക്ഷൻ ആയി. കെ. ആർ ജയകുമാർ, വിത്സൺ. കെ. ജോൺ, വേണു മുളന്തുരുത്തി, പി.സി ജോസ്, ജെസി രാജു, ജോണി അരീക്കാട്ടിൽ, കെ. പി രാധാകൃഷ്ണൻ,കെ. ആർ പ്രദീപ്‌, സുനിൽ ഇടപ്പലക്കാട്ട്, രാജു പാണാലിക്കൽ, എൻ. ആർ ശ്രീനിവാസൻ, ജേക്കബ് ഫിലിപ്പ്, മോഹൻദാസ്,എം. എ ഷാജി, പഞ്ചായത്ത്‌ അംഗങ്ങൾ, യു.ഡി.എഫ്. ഭാരവാഹികളും സംബന്ധിച്ചു.

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു: വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 5.8 കോടി രൂപ വിനിയോഗിച്ചു. ഊരമന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ പുതിയ ഓഡിറ്റോറിയം നിർമിച്ചു. രാമമംഗലം ഹൈസ്കൂളിൽ 5 ലക്ഷം രൂപയുടെ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. രാമമംഗലം വില്ലേജ് ഓഫീസ് സ്മാർട്ടാക്കാൻ 46 ലക്ഷം രൂപ ചെലവഴിച്ചു. കിഴുമുറി കടവ് പാലം യാഥാർഥ്യമാക്കി. കടവ്–പഞ്ചായത്ത് പടി റോഡ് (1.5 കോടി), ചിറകട കുന്നേൽ രാമമംഗലംകോട്ട റോഡ് (18 ലക്ഷം), കോരംകടവ് വേലത്തറ അപ്രോച്ച് റോഡിന്റെ സൈഡ് പ്രൊട്ടക്ഷൻ (25 ലക്ഷം), കോട്ടപ്പുറം–മാമലശ്ശേരി റോഡ് (45 ലക്ഷം) എന്നിവയും പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു .

 

ചിത്രം : രാമമംഗലം പഞ്ചായത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബിന് തെങ്ങിൻതൈ നൽകി പ്രവർത്തകർ സ്വീകരിക്കുന്നു.

 

Prev Post

കാർഷിക മേഖലയായ ഇലഞ്ഞിയിൽ പര്യടനം നടത്തി സാബു. കെ ജേക്കബ്

Next Post

ബി പി സി കോളജിൽ നിന്ന് വിരമിച്ചു

post-bars