മുളന്തുരുത്തി ദയാ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്‌ഘാടനം നടത്തി.
പിറവം : മുളന്തുരുത്തി ദയാ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സൗജന്യ മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം ചിന്മയ മിഷൻ ഇൻറർനാഷണൽ ആചാര്യൻ, സ്വാമി ശാരദാനന്ദ സ്വരസ്വതി, നിർവഹിച്ചു. ട്രസ്‌റ്റ് ചെയർമാൻ ഫാദർ സ്ലീബാ കട്ടുമങ്ങാട്ട് കോർപ്പസ്കോപ്പ അധ്യക്ഷൻ ആയ ചടങ്ങിൽ, ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം, പീപ്പിൾസ് അർബൻ കോപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ടി സി ഷിബു നിർവഹിച്ചു. പിറവം എംഎൽഎ അനൂപ് ജേക്കബ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള എല്ലാ പഞ്ചായത്തുകളിലും സൗജന്യ മാമോഗ്രാം ടെസ്റ്റ് നടത്തുന്നതിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മവും നിർവഹിച്ചു. ചിറ്റിലിപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, ഡോക്ടർ ജോർജ് സ്ലീബ മുഖ്യ അതിഥി ആയിരുന്നു. അഡ്വ. റീസ് പുത്തൻവീട്ടിൽ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി മാധവൻ, പഞ്ചായത്ത് പ്രസിഡൻറ് മാരായ, മറിയാമ്മ ബെന്നി, ബിജു തോമസ്, കെ ആർ ജയകുമാർ, പോൾ വർഗീസ്, എം ആർ രാജേഷ്, സജിത മുരളി,ജില്ലാ പഞ്ചായത്ത് അംഗം എൽദോ ടോം പോൾ, ബിനീ ഷാജി, മനേഷ് കെ പൗലോസ്, കെ എ ജോഷി, റോയ് പീറ്റർ, ബാബു കാലാപള്ളി, ജോൺ ജോയ് എന്നിവർ പ്രസംഗിച്ചു.
ചിത്രം : മുളന്തുരുത്തി ദയാ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സൗജന്യ മെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനം ചിന്മയ മിഷൻ ഇൻറർനാഷണൽ ആചാര്യൻ, സ്വാമി ശാരദാനന്ദ സ്വരസ്വതി നിർവഹിക്കുന്നു.
