ആം ആദ്മി പാർട്ടി ഓഫീസ് ഉദ്ഘാടനം
പിറവം : ആം ആദ്മി പാർട്ടി പിറവം നിയോജക മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം പിറവം മാർക്കറ്റ് റോഡിൽ റൂറൽ കോ ഓപ്പറേറ്റീവ് സഹകരണ ബാങ്കിന് സമീപം ഇന്ന് ശനിയാഴ്ച വൈകിട്ട് 4 .30 -നു പാർട്ടി സീനിയർ അംഗം വർഗീസ് നരേക്കാട്ടു നിർവഹിക്കും .നിയോജകമണ്ഡലം പ്രസിഡന്റ് പി.എം. മത്തായി അധ്യക്ഷത വഹിക്കും. പാർട്ടി ജില്ലാ മണ്ഡലം തല ഭാരവാഹികൾ പ്രസംഗിക്കും.
