സംസ്ഥാനത്ത് കനത്ത ചൂട് തുടരും. അതേസമയം ആശ്വാസം പകരാന്‍ മെയ് 8 വരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വേനല്‍ മഴയുണ്ടാകും.
കൊച്ചി : സംസ്ഥാനത്ത് കനത്ത ചൂട് തുടരും. അതേസമയം ആശ്വാസം പകരാന്‍ മെയ് 8 വരെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ വേനല്‍ മഴയുണ്ടാകും.
തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇടുക്കി, വയനാട് ജില്ലകളില്‍ മാത്രമാണ് താപനില താരതമ്യേന കുറവുള്ളത് (Kerala Weather Today).
ശേഷിക്കുന്ന 12 ജില്ലകളിലും ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തുന്നത്. 40 ഡിഗ്രി വരെ രേഖപ്പെടുത്തുന്ന പാലക്കാടാണ് ഏറ്റവും ഉയര്‍ന്ന താപനില (Kerala Heat Wave Alert). കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 39,38 എന്നിങ്ങനെയും രേഖപ്പെടുത്തുന്നു.
സൂര്യാതപ സാധ്യതയുള്ളതിനാല്‍ ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട് (Kerala High Temperature Alert). അതേസമയം വേനല്‍ മഴയുടെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി മുന്നറിയിപ്പും നിലനില്‍ക്കുന്നുണ്ട്.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍
രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ കൂടുതല്‍ നേരം വെയിലേല്‍ക്കരുത്.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കാനും ശ്രദ്ധിക്കുക.
ധാരാളം വെള്ളം കുടിക്കുക. യാത്രയിലാണെങ്കില്‍ വെള്ളം കൈയ്യില്‍ കരുതണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം.
കുട്ടികള്‍ക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നല്‍കണം.
ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ കുടിക്കുക.
ജലാംശം കൂടുതലുള്ള തണ്ണിമത്തന്‍, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്.
ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.
വൃത്തിയും ശുചിത്വവുമുള്ള സാഹചര്യങ്ങളില്‍ സൂക്ഷിക്കുന്ന പാനീയങ്ങള്‍ മാത്രം ഉപയോഗിക്കുക.
ജ്യൂസില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തില്‍ ഉണ്ടാക്കിയതാണെന്ന് ഉറപ്പാക്കുക.
ഉഷ്ണതരംഗം എന്നാല്‍ എന്ത് ?
അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണത്തേക്കാളും ഉയര്‍ന്ന് നില്‍ക്കുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം. പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തപ്പെടുകയും ഇത് കുറേ ദിവസങ്ങളിലേക്ക് നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
