മിന്നുന്ന വിജയം കരസ്ഥമാക്കി പിറവത്ത് അനൂപ് ജേക്കബ്
പിറവം : നാലാം തവണ മത്സരത്തിനിറങ്ങിയ കേരള കോൺഗ്രസ് ജേക്കബ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് പിറവത്ത് മിന്നുന്ന വിജയം കരസ്ഥമാക്കി. തൻ്റെ പിതാവ് ടി. എം ജേക്കബിന്റെ വിയോഗത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കന്നി മത്സരത്തിൽ 12073 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബ് വിജയം വരിച്ചത്. അന്ന് എൽഡിഎഫ് സ്ഥാനാർഥി എം.ജെ. ജേക്കബിനെയാണ് പരാജയപ്പെടുത്തിയത്. തുടർന്ന് 2016 ൽ നടന്ന തിരഞ്ഞെടുപ്പിൽ 6195 വോട്ടുകൾ ഭൂരിപക്ഷം നേടി അനൂപ് വീണ്ടും വിജയിച്ചു. എൽ.ഡി.എഫിലെ എം .ജെ ജേക്കബ് തന്നെയായിരുന്നു എതിർ സ്ഥാനാർഥി. 2021 -ൽ മൂന്നാം തവണ മത്സരത്തിനിറങ്ങിയ അനൂപ് ജേക്കബ് എൽ.ഡി.എഫിലെ സിന്ധുമോൾ ജേക്കബിനെ 25364 വോട്ടുകൾക്ക് പരാജയപ്പടുത്തി മികച്ച വിജയം നേടി. ഇക്കുറി 2026 -ലെ ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സ്ഥാനാർത്ഥിയായി മത്സരിച്ച മാണി വിഭാഗത്തിലെ സാബു കെ ജേക്കബിനെ 44462 വോട്ടുകളുടെ ഭൂരിപക്ഷം നേടി അനൂപ് ജേക്കബ് മണ്ഡലത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ചിത്രം : അനൂപ് ജേക്കബ്
