എൻ.സി.സി ഫസ്റ്റ് ഓഫീസറായി സ്ഥാന കയറ്റം ലഭിച്ചു
പിറവം: മൂന്നാം കേരള എയർ സ്ക്വാഡ്രന് കീഴിലുള്ള എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ എയർഫോഴ്‌സ് എൻ.സി.സി ഓഫീസർ എബിൻ കുര്യാക്കോസിന് ഫസ്റ്റ് ഓഫീസറായി സ്ഥാന കയറ്റം ലഭിച്ചു. ചെന്നൈ താമ്പരം എയർ ഫോഴ്സ് സ്റ്റേഷനിൽ നടന്ന ഡ്രിൽ ,ഫ്ലൈയിങ്, ഫയറിങ്, ആയുധ പരിശീലനം, എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയുടെ വിജയത്തെ തുടർന്നാണ് സ്ഥാന കയറ്റം ലഭിച്ചത്. ഒരു മാസത്തെ പരിശീലനത്തിന് ശേഷം നടന്ന പാസിംഗ് ഔട്ട് ചടങ്ങിൽ കമാൻഡിങ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ ജി പൊന്മുരുകൻ റാങ്കും സർട്ടിഫിക്കറ്റും നൽകി
