മണീട് ഗ്രാമ പഞ്ചായത്തിൽ വയോജന സംഗമം നടത്തി.
പിറവം : വയോജന കുടുംബശ്രീ യൂണിറ്റുകളുടെ ക്ഷേമ പ്രവർത്തനങ്ങളെ മുൻ നിർത്തി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വയോജന കുടുംബശ്രീ അംഗങ്ങളേയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സംഗമം” കരുതൽ – 2024″ മണീട് പഞ്ചായത്തിൽ ആഘോഷിച്ചു. സംഗമത്തിന്റെ ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിച്ചു. . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോൾ വർഗീസ് അദ്ധ്യക്ഷത
വഹിച്ചു. മികച്ച തൊഴിൽ സംരംഭങ്ങൾക്കായുള്ള പ്രത്യേക പുരസ്കാരവും
യോഗത്തിൽ സമ്മാനിച്ചു. തുടർന്ന് വയോജന കുടുംബശ്രീ അംഗങ്ങൾ വിവിധ കലാപരിപാടികളും, പ്രശസ്ത കലാകാരൻ സണ്ണി മണീടിന്റെ ഗാനമേളയും നടന്നു. ജനപ്രതിനിധികളായ മോളി തോമസ്, ജ്യോതി രാജീവ്, ജോബ് പി.എസ്., അനീഷ് സി.ടി., മിനി തങ്കപ്പൻ, ജോസഫ് വി.ജെ., പ്രമോദ്, രഞ്ജി സുരേഷ്, മിനു മോൻസി,. ബിനി ശിവദാസ്, പ ആശ കെ.പി. , ഉഷ രാമചന്ദ്രൻ , ലിജി തങ്കച്ചൻ, തുടങ്ങിയവർ സംസാരിച്ചു.
