ഹരിത ബൂത്ത് ഒരുക്കി നഗരസഭ ആരോഗ്യ വിഭാഗം.ക
കൂത്താട്ടുകുളം : നഗരസഭയില്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം സബ്സ്റ്റേഷൻ വാർഡില്‍, ടൗണ്‍ഹാള്‍ ബൂത്തില്‍ മാതൃകാ ഹരിത ബൂത്ത് ഒരുക്കി നഗരസഭ ആരോഗ്യ വിഭാഗം.ബൂത്തിലെ കാര്യങ്ങളെല്ലാം ഹരിതചട്ടം പാലിച്ചാണ് ഒരുക്കിയിട്ടുള്ളത്. ആരോഗ്യവിഭാഗം മാനേജർ എം.ആർ.സാനു ബൂത്ത് ഒരുക്കുന്നതില്‍ നേതൃത്വം നല്‍കി. ബൂത്തില്‍ 481 വോട്ടർമാരാണുള്ളത്. പുരുഷ വോട്ടർമാർ – 227, വനിതകള്‍ 254. മത്സരാർത്ഥികള്‍ യു.ഡി.എഫ് -മർക്കോസ് ഉലഹന്നൻ, എല്‍.ഡി.എഫ് – ബെൻതോമസ് ഫിലിപ്പ്. എൻ.ഡി.എ കെ.ബി.സോമൻ, ആംആദ്മി പാർട്ടി – ജിബിൻ പീറ്റർ എന്നിവരാണ് മത്സരിക്കുന്നത്.
