പ്രായമായ വോട്ടർമാരെ ദുരിതത്തിലാക്കി പിറവം കക്കാട്ടിലെ പോളിംഗ് ബൂത്ത്
പിറവം : പിറവം മുനിസിപ്പാലിറ്റി ഡിവിഷൻ 3 കക്കാട് ഈസ്റ്റ് അംഗനവാടി പോളിംഗ് സ്റ്റേഷൻ പ്രായമായ വോട്ടർമാരെ ദുരിതത്തിലാക്കി . പുനർ നിർമ്മിച്ച സ്മാർട്ട് അങ്കണവാടിയിലേക്ക് വോട്ട് ചെയ്യാൻ ഇരുമ്പു കൊണ്ട് നിർമ്മിച്ച പടികൾ കയറി വേണം മുകളിലുള്ള ബൂത്തിലെത്താൻ . പ്രായമായവർക്കും , കിടപ്പു രോഗികൾക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി . തൊട്ടടുത്ത് തന്നെ കാർഷിക കേന്ദവും, ക്ലബും നിലവിലുണ്ട് . മുൻപ് ഇവിടെയായിരുന്നു പോളിങ് ബൂത്തുകൾ പ്രവർത്തിച്ചിരുന്നത്.
ചിത്രം : പിറവം കക്കാട്ടിലെ വോട്ടർമാരെ ദുരിതത്തിലാക്കിയ പോളിംഗ് സ്റ്റേഷൻ
