നാളെ വോട്ട് എണ്ണൽ -നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ
പിറവം : 28 ഡിവിഷനുകളുള്ള നഗരസഭയിൽ പിറവം എം.കെ.എം. ഹൈസ്‌കൂളിൽ രാവിലെ 8 മണിക്ക് വോട്ട് എണ്ണൽ ആരംഭിക്കും. നിലവിൽ എൽ.ഡി.എഫ്. ഭരിക്കുന്ന നഗരസഭയിൽ ഇത്തവണ ആരെ തുണക്കുമെന്ന ആകാംക്ഷയിലാണ് സ്ഥാനാർഥികളെയും പ്രവർത്തകരും. കടുത്ത മത്സരം നടന്ന നഗരസഭയിൽ ഇക്കുറി പ്രവചനം അസാധ്യമായ നിലയിലാണ് . വോട്ട് എണ്ണുന്നതിന് മുൻപ് തനിക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന കണക്ക് ഡിവിഷൻ 26 -ലെ സ്ഥാനാർഥി പ്രഖാപിച്ചതും കൗതുകത്തോടെയാണ് വീക്ഷിക്കുന്നത് . ഇരു മുന്നണികളും വിജയം അവകാശപ്പെടുമ്പോൾ , മൂന്ന് സീറ്റുകൾ എൻ.ഡി.എ. കണക്ക് കൂട്ടുന്നു.
