Back To Top

April 6, 2026

പിറവം മണ്ഡലം യു.ഡി.എഫ്. പ്രകടന പത്രിക പുറത്തിറക്കി

 

പിറവം : പിറവം നിയോജകമണ്ഡലത്തിനായുള്ള യു.ഡി.എഫ് പ്രകടന പത്രിക മുൻ എം.എൽ.എ വി.ജെ പൗലോസ് പ്രകാശനം ചെയ്തു. മുളന്തുരുത്തി, കൂത്താട്ടുകുളം ആരോഗ്യ കേന്ദ്രങ്ങളെ താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തുക, നിയോജകമണ്ഡലത്തിലെ എല്ലാ റോഡുകളും ഘട്ടംഘട്ടമായി ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തുക, പ്രൈമറി സ്കൂളുകളുടെ ആധുനികവൽക്കരണം പൂർത്തിയാക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആധുനിക സ്റ്റേഡിയങ്ങൾ, ജലസേചന കനാലുകളുടെ നവീകരണം എന്നിവയും ഉറപ്പുനൽകുന്നു.

ചടങ്ങിൽ ജെയ്‌സൺ ജോസഫ്, ആശാ സനൽ, കെ.ആർ ജയകുമാർ, ജോണി അരീക്കാട്ടിൽ, റീസ് പുത്തെൻവീട്ടിൽ, വേണു മുളന്തുരുത്തി, ഷാജി തിരുവാങ്കുളം, കെ.കെ സോമൻ, ആർ. ഹരി, പി.സി ജോസ്, കെ. ആർ പ്രദീപ് കുമാർ, സുനിൽ ഇടപ്പലക്കാട്ട്, രാജു പാണാലിക്കൽ, എം.എം ബഷീർ, കെ.ജെ ജോസഫ്, അബ്ദുൽ കരീം, ഷാജു ഇലഞ്ഞിമറ്റം, ടോമി ചിറപ്പുറം തുടങ്ങിയവർ പങ്കെടുത്തു.

 

ചിത്രം : പിറവം നിയോജകമണ്ഡലം പ്രകടന പത്രിക മുൻ എം.എൽ.എ. വി.ജെ. പൗലോസ് പ്രകാശനം ചെയ്യുന്നു

.

Prev Post

ഈസ്റ്റർ ദിനാശംസകളുമായി എൽ.ഡി.എഫ്. സ്ഥാനാർഥി സാബു കെ ജേക്കബ്

Next Post

പ്രചരണത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ആവേശമായി അനൂപ് ജേക്കബിന്റെ പിറവം പര്യടനം   …

post-bars