Back To Top

July 13, 2024

ഇൻകം ടാക്സ് സൈറ്റുകൾ ലഭിക്കാൻ ബുദ്ധിമുട്ട്- നികുതിദായകർ ആശങ്കയിൽ .

 

പിറവം : ഇൻകം ടാക്സ് സൈറ്റ് ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് മൂലം റിട്ടേണുകൾ സമർപ്പിക്കാൻ വൈകുന്നതായി പരാതി. വ്യക്തിഗത റിട്ടേണുകൾ നൽകേണ്ട തീയതി ഈ മാസം 31 ആയിരിക്കെ ഈ പ്രശ്നം നികുതി ദായകരയും ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണലുകളയും ബാധിക്കും. റ്റി.ടി.എസ് റിട്ടേണുകൾ ഫയൽ ചെയ്യേണ്ട അവസാന തീയതി 2024മേയ് 31 ആയിരുന്നു അതെല്ലാം കഴിഞ്ഞ് ജൂലായ് 31 നകം വ്യക്തിഗത റിട്ടേണുകൾ ചെയ്യുന്നതിന് നികുതി ദായകന് ലഭിക്കുന്നത് പരിമിതമായ സമയമാണ് അതിനിടയിൽ സൈറ്റിനു പ്രശ്നങ്ങൾ വരുന്നത് ഏറെ ബുദ്ധിമുട്ടാണ്. സൈറ്റിൽ നിന്നും 26 എ.എസ്. എ. ഐ എസ്. റ്റി. ഐ. എസ്. എന്നീ വകുപ്പ് തരുന്ന വിവരങ്ങൾ കൂടി പരിശോധിച്ച് വേണം റിട്ടേൺ തയ്യാറാക്കാൻ എന്നിരിക്കെ സൈറ്റിലെ പ്രശ്നങ്ങൾ റിട്ടേൺ തയാറാക്കുന്നതിന് പ്രശ്നങ്ങൾ സൃഷടിക്കും. മാത്രമല്ല നിശ്ചിത തീയതി കഴിഞ്ഞാൽ ഭീമമായ പിഴ അടക്കേണ്ട അവസ്ഥ നികുതിദായകരെ ബുദ്ധി മുട്ടിലാക്കും അധികാരികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അസ്സോസ്സിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് എറണാകുളം ജില്ലാ ഭാരവാഹികളായ പ്രസിഡൻ്റ് പി.ജി. ഗോവിന്ദൻ നമ്പൂതിരി, സെക്രട്ടറി പി.ടി. അനിൽ കുമാർ , ട്രഷറർ ക്ലിൻ്റൺ പിൻഹീറോ എന്നിവർ ആവശ്യപ്പെട്ടു.

 

Prev Post

നഷ്ടങ്ങളുടെ കണക്കുകൾ പേറുന്ന കെ.എസ്.ആർ.ടി.യെ സംബന്ധിച്ചിടത്തോളം ഡ്രൈവറായ ജെയ്സൺ ഒരു പ്രതീക്ഷയാണ്

Next Post

തോട്ടറ പുഞ്ചയുടെ വെള്ളക്കെട്ട് പരിഹരിക്കണം . സി.പി.ഐ ആമ്പല്ലൂർ ലോക്കൽ കമ്മറ്റി നിവേദനം…

post-bars