തോട്ടറ പുഞ്ചയുടെ വെള്ളക്കെട്ട് പരിഹരിക്കണം . സി.പി.ഐ ആമ്പല്ലൂർ ലോക്കൽ കമ്മറ്റി നിവേദനം നൽകി.
പിറവം : എറണാകുളം ജില്ലയുടെ നെല്ലറയായ തൊട്ടറ പുഞ്ചയുടെ വെള്ളക്കെട്ട് പരിഹരിക്കണം ,നെൽ കൃഷിയെയും.കർഷകരെയും സംരക്ഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന് ആമ്പല്ലൂർ ലോക്കൽ കമ്മറ്റി നിവേദനം നൽകി .വെള്ളക്കെട്ട് പരിഹരിക്കുന്നതിനും. തോടുകളിലെ എക്കലും പായലും നീക്കം ചെയ്യുവാനുള്ള പ്രവർത്തനവും തോട് പുഴയോട് ചേരുന്ന ഭാഗത്തെ ആഴം കൂട്ടുന്നതും പരിഹരിക്കാം എന്നും ഒക്ടോബർ മാസത്തിനുള്ളിൽ പുർത്തിയാക്കുവാനും ഉള്ള ഇടപെടലുകൾ ഇറിഗേഷൻ വകുപ്പിൽ നിർദ്ദേശം നൽകാമെന്നും മന്ത്രി ഉറപ്പ് നൽകി. പുതിയ ഒരു മോട്ടോറും കൂടി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഒപ്പുവെച്ചുകൊണ്ട് മന്ത്രി ഉറപ്പുനൽകി. തൊട്ടറ പുഞ്ചക്കുള്ള സഹായം മറ്റു വകുപ്പുകളെയും കുടി ഉൾപ്പെടുത്തി വികസനതിന് ഗുണം ചെയ്യും എന്നുള്ള നിർദ്ദേശം മന്ത്രി സാഗതം ചെയ്തു . ആദ്യഘട്ടത്തിൽ പുഞ്ചയിൽ വൈദ്യുതി എത്തിക്കാനുള്ള പരിശ്രമവും ഉണ്ടാകും . ആവശ്യമായ ഇടങ്ങളിൽ ട്രാക്ടർ ബ്രിജുകളും നിർമിക്കണം എന്നുള്ള നിർദ്ദേശം പാർട്ടി മുന്നോട്ട് വെച്ചു .ഈ റിപ്പോർട്ടുകൾ വിശദമായി പരിശോധിക്കുവാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മന്ത്രിയുമായുള്ള കൂടി കാഴ്ചക്ക് പാർട്ടി പിറവം മണ്ഡലം സെക്രെട്ടറിയേറ്റ് അംഗം കെ.പി ഷാജഹാൻ .സി.പി.ഐ ആമ്പല്ലൂർ ലോക്കൽ സെക്രട്ടറി അമൽ മാത്യു അസി.സെക്രെട്ടറി പി.കെരാജേഷ് എന്നിവർ നേതൃത്വം നൽകി.
