സി.പി.ഐ വീട്ടുമുറ്റ സദസ്സ് പിറവത്ത്
പിറവം :കേരള വികസനം ഇടതുപക്ഷ മാതൃക എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിക്കുന്ന വീട്ടുമുറ്റ സദസ്സ് സിപിഐ പിറവം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറവം തോട്ടഭാഗത്ത് നടത്തി. സി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും, പ്രഭാഷകനുമായ വി. കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അഡ്വ. ബിമൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ ജിൻസൺ വി പോൾ, എഐ വൈഎഫ് ജില്ലാ സെക്രട്ടറി കെ. ആർ റെനിഷ്, നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, സി എൻ സദാമണി,കെസി തങ്കച്ചൻ, അനന്ദു വേണുഗോപാൽ, രാജി പോൾ, ഡോ. സൻജിനി പ്രതീഷ്, അഖിൽ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ,കലാ കായിക രംഗത്തെ മികവ് തെളിയിച്ചവർ,മാധ്യമ പ്രവർത്തകർ,ആശവർക്കർമാർ,കുടുംബശ്രീ തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ആദരവ് നൽകി.
ചിത്രം : സി.പി.ഐ വീട്ടുമുറ്റ സദസ്സ് പിറവത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും, പ്രഭാഷകനുമായ വി. കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.
