Back To Top

September 29, 2025

ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ പൊതുയോഗം              

 

പിറവം : ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ മുളക്കുളം നോർത്ത് ശാഖയുടെ വിശേഷാൽ പൊതുയോഗം ശ്രീനാരായണ സാംസ്ക്കാരിക നിലയത്തിൽ കടുത്തുരുത്തി എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശ്ശേരിൽ ഉൽഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സി.എം.ബാബു മുഖ്യ പ്രഭാഷണം നടത്തി. ഡോ.ഡി. പ്രകാശൻ മനീഷ – വിസ്ഡം പദ്ധതിയെക്കുറിച്ച് സംസാരിച്ചു. ശാഖാ പ്രസിഡൻ്റ് പി.എൻ. മോഹൻദാസ്, സജിമോൻ പ്ലാശ്ശേരിൽ, കെ.എസ്. ജയപ്രകാശ് ,പി.കെ. രാജീവ്, എം.എ. സുമോൻ, കെ. മിനിമോൾ ഷാജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ആംബിൾ ടോം “ശാന്ത മനസ്-സുന്ദര ജീവതം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

 

ചിത്രം : ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ മുളക്കുളം നോർത്ത് ശാഖയുടെ വിശേഷാൽ പൊതുയോഗം കടുത്തുരുത്തി എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശ്ശേരിൽ ഉൽഘാടനം ചെയ്യുന്നു.

 

Prev Post

സി.പി.ഐ വീട്ടുമുറ്റ സദസ്സ് പിറവത്ത്

Next Post

നിര്യാതനായി

post-bars