ക്രൈസ്തവ സഭകളെ ആക്ഷേപിക്കുന്ന നടപടി പ്രതിക്ഷേധാർഹം. ഫ്രാൻസിസ് ജോർജ് എം.പി.
പിറവം : ക്രൈസ്തവ സഭകളെ ആക്ഷേപിക്കുകയും സഭാ മേലദ്ധ്യക്ഷന്മാരെ വ്യകതിപരമായി അപമാനിക്കുകയും ചെയ്യുന്ന ബി.ജെ.പി നേതാക്കളായ പി.സി ജോർജിൻ്റെയും മകൻ ഷോൺ ജോർജിൻ്റെയും നിലപാട് പ്രതിക്ഷേധാർഹമാണന്ന് കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എം. പി. പറഞ്ഞു.
ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്ക് എതിരെ നിരന്തരമായ പീഡനങ്ങൾ ആണ് നടന്നു വരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ കന്യാസ്ത്രീകൾക്കും വൈദീകർക്കും മറ്റ് പ്രവർത്തകർക്കും എതിരെ ക്രൂരമായ ആക്രമണങ്ങൾ നടത്തുന്നു. മതപരിവർത്തനവും മനുഷ്യകടത്തും ആരോപിച്ച് ക്രൈസ്തവ പുരോഹിതന്മാരെയും കന്യാസ്തീകളെയും രാജ്യദ്രോഹ കുറ്റംചുമത്തി ജയിലിൽ അടക്കുന്നു. ഏറ്റവും ഒടുവിൽ എഫ് .സി.ആർ.എ. നിയമ ഭേദഗതി കൊണ്ടു വന്ന് മതന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് കൂച്ച് വിലങ്ങ് ഇടാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്
ഇത്തരം അന്യയമായ നടപടികൾക്ക് എതിരെ പ്രതികരിക്കുന്ന സഭാ മേലദ്ധ്യക്ഷന്മാരെ പരസ്യമായി ആക്ഷേപിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്യുന്നത് തെറ്റായ നടപടിയാണ്.
സഭയെയും സഭാമേലദ്ധ്യക്ഷന്മാരയും മാധ്യമങ്ങളേയും പി.സി ജോജും മകൻ ഷോണും നിരന്തരം അധിക്ഷേപിക്കുന്നത് അംഗീകരിക്കുന്നുണ്ടോയെന്ന് ബിജെപി സംസ്ഥാന കേന്ദ്ര നേതൃത്വം വ്യക്തമാക്കണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു
.
