വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അടിയന്തിര സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് ബാലസംഘം ജില്ല കമ്മിറ്റി നേതൃത്വത്തിൽ കുട്ടികൾ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കൂത്താട്ടുകുളം : വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അടിയന്തിര സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് ബാലസംഘം ജില്ല കമ്മിറ്റി നേതൃത്വത്തിൽ കുട്ടികൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. കൂത്താട്ടുകുളം പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന യോഗത്തിൽ ജില്ല സെക്രട്ടറി കെ കെ കൃഷ്ണേന്ദു ഉദ്ഘാടനം ചെയ്തു. അക്ഷര സാജു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻ്റ് വിസ്മയ് വ്യാസ് ,ജില്ല കൺവീനർ എൻ.കെ.പ്രദീപ്, സ്വാതി സോമൻ, വി.എ.മോഹനൻ, ടി.എ.ജയരാജ്, കെ.കെ.ചന്ദ്രൻ, പ്രജിത് പ്രഭകുമാർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്
ബാലസംഘം ജില്ല കമ്മിറ്റി നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് കത്തുകൾ അയക്കുന്നു.
