Back To Top

നവകേരള സദസ്സ് നാളെ പിറവത്ത്‌- ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
December 8, 2023

നവകേരള സദസ്സ് നാളെ പിറവത്ത്‌- ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

  പിറവം: മുഖ്യ മന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനെ വരവേൽക്കാൻ പിറവം മണ്ഡലവും നഗരവും പൂർണ സജ്ജമായെന്ന് സംഘാടക സമിതി വാർത്ത സമ്മേളനത്തിലറിയിച്ചു.ശനി വൈകിട്ട് 4 മുതലാണ് പിറവത്ത് നവകേരള സദസ് നടക്കുക. പന്തലിൽ പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകളുടെ നിർമ്മാണം പൂർത്തിയായി.ഉച്ചക്ക് രണ്ട് മണി മുതൽ പരാതികൾ സ്വീകരിക്കും. തിരക്കുണ്ടായാൽ ഉടൻ കൂടുതൽ
നവകേരള സദസ്സ് – പിറവത്ത് ശനിയാഴ്ച ഗതാഗത നിയന്ത്രണം
December 7, 2023

നവകേരള സദസ്സ് – പിറവത്ത് ശനിയാഴ്ച ഗതാഗത നിയന്ത്രണം

  പിറവം : നവകേരള സദസ് നടക്കുന്ന ശനി ഉച്ചക്ക് 12 മുതൽ വൈകിട്ട് 7 വരെ പിറവത്ത് ഗതാഗത നിയന്ത്രണമുണ്ടാകും. മാമലകവല മുതൽ സീറോഡ് ജംഗ്ക്ഷൻ, ദേവിപ്പടി, പള്ളിക്കവല, കൊച്ചുപള്ളി റോഡ്, വലിയപള്ളി പരിസരം എന്നിവിട ങ്ങളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. ഈ സമയത്ത് ഈ പ്രദേശങ്ങളിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല.   പാർക്കിങ്ങ്  
കോലഞ്ചേരി ടൗണിലൂടെ “കുടിവെള്ളം ” പാഴാക്കുന്നു.
December 7, 2023

കോലഞ്ചേരി ടൗണിലൂടെ “കുടിവെള്ളം ” പാഴാക്കുന്നു.

  കോലഞ്ചേരി: കോലഞ്ചേരി ടൗണിലൂടെ ദിവസങ്ങളായി കുടിവെളളം പാഴാകുന്നു. ദിവസങ്ങൾക്ക് മുമ്പ് പ്രചരണ ബാനറുകൾ സ്ഥാപിക്കുന്നതിനായി കമ്പിയടിച്ച് താഴ്ത്തുന്നതിനിടയിലാണ് ജലസേചന വകുപ്പിന്റെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. ഇതോടെ ടൗണിലൂടെ ശുദ്ധജലം പാഴായി കൊണ്ടിരിക്കുകയാണ്. റോഡിലൂടെ പാഴായി കൊണ്ടിരിക്കുന്ന കുടിവെള്ളം കോളജ് ഗെയ്റ്റിൽ തളം കെട്ടി കിടക്കുകയാണ്. പ്രദേശത്തിന്റെ പല ഭാഗത്തും കുടിവെള്ളം കിട്ടാക്കനിയായി മാറുമ്പോഴാണ്
മണീട് കാരൂർക്കാവ് പൂവേലിൽ പുത്തൻപുരയിൽ രാമൻ പി. ജി   63 നിര്യാതനായി
December 7, 2023

മണീട് കാരൂർക്കാവ് പൂവേലിൽ പുത്തൻപുരയിൽ രാമൻ പി. ജി  63 നിര്യാതനായി

    പിറവം : മണീട് കാരൂർക്കാവ് പൂവേലിൽ പുത്തൻപുരയിൽ രാമൻ പി. ജി 63 നിര്യാതനായി .സംസ്കാരം ഇന്ന് (7/12/23വ്യാഴാഴ്ച )ഉച്ചക്ക് 12 മണിക്ക് വീട്ടു വളപ്പിൽ. ഭാര്യ- ഉഷ പൊന്നാം കുഴി നിരപ്പിൽ പങ്ങാരപ്പിള്ളി പുളിക്കമാലി കുടുംബാംഗം. മക്കൾ -ആര്യ (ഡോക്ടർ ), അമൃത (എഞ്ചിനീയർ ) മരുമക്കൾ സരൂപ്, ശ്രീജിത്ത്.  
യുഡിഎഫ് കുറ്റവിചാരണ സദസ്സ്: ഡിസംബർ 13ന് പിറവത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
December 7, 2023

യുഡിഎഫ് കുറ്റവിചാരണ സദസ്സ്: ഡിസംബർ 13ന് പിറവത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

    പിറവം: പിണറായി സർക്കാരിൻറെ നേതൃത്വത്തിൽ നവ കേരള സദസ്സ് എന്ന പേരിൽ നടത്തുന്ന സർക്കാർ വക അഴിമതിക്കും ക്രമക്കേടുകൾക്കും എതിരെ യുഡിഎഫ് നടത്തുന്ന കുറ്റ വിചാരണ സദസ്സ് ഡിസംബർ 13ന് പിറവം പള്ളി കവലയിൽ നടക്കും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കാർഷിക മേഖലയടക്കം സമസ്ത മേഖലകളും സ്തംഭിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ
കോലത്തുവീട്ടിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ നന്ദിനിയമ്മ (98) അന്തരിച്ചു
December 7, 2023

കോലത്തുവീട്ടിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ നന്ദിനിയമ്മ (98) അന്തരിച്ചു

  പിറവം: കോലത്തുവീട്ടിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ നന്ദിനിയമ്മ (98) അന്തരിച്ചു. സംസ്കാരം ഇന്ന് (07-12- 23) രാവിലെ 9.30 ന് വസതിയിൽ. മക്കൾ: ശാന്തകുമാരി, പരേതനായ നാരായണൻ കുട്ടി ( ആനന്ദ് ഹോട്ടൽ) . മരുമക്കൾ: രാധാമണി, പരേതനായ ടി.കെ. ദാമോദരൻ നായർ.