നഗരസഭയിൽ വീണ്ടും യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു.
കൂത്താട്ടുകുളം : നഗരസഭയിൽ വീണ്ടും യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു. നഗരസഭയുടെ ഗതാഗത ഉപദേശക സമിതി തീരുമാനം പാലിക്കാത്ത ബസ്സുകളാണ് ഇന്നലെ രാവിലെ തടഞ്ഞത്. ഗതാഗത ഉപദേശക സമിതിയുടെ തീരുമാനം അനുസരിച്ച് എറണാകുളം ഭാഗത്തുനിന്നു വരുന്ന ബസ്സുകൾ ടൗൺ ചുറ്റിയ ശേഷമാണ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടത്.
ഇത് ലംഘിച്ച ബസ്സുകൾ കൗൺസിലർമാരുടെ നേതൃത്വത്തിൽ തടയുകയും തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും ആയിരുന്നു.
പിന്നീട് പോലീസ് എത്തി ബസ്സുകൾക്ക് മേൽ നിയമനടപടിയെടുത്തു. ബസ് തടഞ്ഞുള്ള സമര പരിപാടിക്ക് നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ , റെജി ജോൺ കൗൺസിലർമാരായ സിബി കൊട്ടാരം, പി.സി.ഭാസ്ക്കരൻ, ബോബൻ വർഗീസ് , ബേബി കീരാം തടം, സി.എ.തങ്കച്ചൻ , റോയി ഇരട്ടയാനി ,ജിജോ ടി ബേബി, ടി.എസ്.സാറാ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ : യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ബസ്സുകൾ തടയുന്നു
