Back To Top

August 27, 2025

ബി പി സിയിൽ ഓർമ്മദിനാചരണം

 

 

പിറവം : സ്വന്തം ജീവിതം തന്നെ ക്രിസ്തു മാർഗ്ഗമാക്കി വിശ്വാസികൾക്ക് പ്രചോദനമായ താപസശ്രേഷ്ഠനാണ് ശ്രേഷ്ഠ ബസേലിയോസ് പൌലോസ് ദ്വിതീയൻ കാതോലിക്കാബാവായെന്ന് ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാബാവ . സുവിശേഷം കൊണ്ട് ജീവിക്കുന്നതിന് പകരം സുവിശേഷത്തിൽ ജീവിച്ച ആ മഹനീയവ്യക്തിത്വത്തെ യുവാക്കൾ മാതൃകയാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പിറവം ബിപിസി കോളജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രേഷ്ഠ ബസേലിയോസ് പൌലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ ഓർമ്മദിനാചരണ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .തുടർന്ന് കാതോലിക്കാബാവയ്ക്ക് കലാലയ കുടുംബം ആദരസൂചകമായി മംഗളപത്രവും അധികാരചിഹ്നമായ അംശവടിയും സമ്മാനിച്ചു. പിറവം എം എൽ എ അഡ്വ.അനൂപ് ജേക്കബ്, മുൻമന്ത്രിയും എഡ്യുക്കേഷൻ ട്രസ്റ്റ് സ്ഥാപക സെക്രട്ടറിയുമായ ടി.യു.കുരുവിള, പിറവം മുൻസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വ.ജൂലി സാബു, എഡ്യുക്കേഷൻ ട്രസ്റ്റ് സ്ഥാപക ട്രഷറർ കമാണ്ടർ കെ എ തോമസ്, സ്ഥാപക പ്രിൻസിപ്പലും എഡ്യുക്കേഷൻ ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ ഷെവ.പ്രൊഫ. ബേബി.എം.വർഗ്ഗീസ്, കോളേജ് യൂണിയൻ ചെയർമാൻ അഭിനന്ദ് സി റ്റി , മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ.ക്യാപ്റ്റൻ.ഡോ.എ.പി.എൽദോ, ഡോ.ടിജി സക്കറിയ, പ്രിൻസിപ്പൽ ഡോ.ബേബി പോൾ, ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധി ഡോ.ലീജ മാത്യു, നോൺ ടീച്ചിംഗ് സ്റ്റാഫ് പ്രതിനിധി വെരി.റെവ. പൌലോസ് കാളിയമ്മേലിൽ കോറെപ്പിസ്കോപ്പ, പിറവം സെന്റ്മേരിസ് ജാക്കോബൈറ്റ് സിറിയൻ വലിയപള്ളി വികാരി റവ.ഫാ.വർഗ്ഗീസ് പനച്ചിയിൽ, റവ.ഫാദർ മാത്യൂസ് ചാലപ്പുറം, കൺവീനർ ഡോ.സന്തോഷ് പി കുരുവിള എന്നിവർ പ്രസംഗിച്ചു.

 

ചിത്രം : – യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയായി നവാഭിഷിക്തനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാബാവയ്ക്ക് പ്രിൻസിപ്പൽ ഡോ.ബേബി പോൾ അധികാരചിഹ്നമായ അംശവടി സമ്മാനിക്കുന്നു.

 

Prev Post

ഐ.ടി.ഐ. പ്രവേശനം

Next Post

തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.

post-bars