Back To Top

September 28, 2025

മികച്ച ക്ഷീര സംഘത്തിനുള്ള മിൽമ അവാർഡ് മണീട് ക്ഷീര സംഘത്തിന്            

 

പിറവം : എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര സംഘത്തിനുള്ള മിൽമയുടെ അവാർഡ് മണിട് ക്ഷീരസംഘത്തിന് ലഭിച്ചു. മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ളയിൽ നിന്നും സംഘം പ്രസിഡന്റ് കെ. കെ. പോളും, സെക്രട്ടറി റോയി സ്കറിയയും ചേർന്ന് ഏറ്റുവാങ്ങി. സംഘത്തിൽ പ്രതിദിനം 3000 ലിറ്റർ പാൽ സംഭരിക്കുന്നുണ്ട് . ക്ഷീരവികസന വകുപ്പ് ,മൃഗസംരക്ഷണ വകുപ്പ് ,ത്രിതല പഞ്ചായത്തുകൾ എന്നിവ നടപ്പാക്കുന്ന പദ്ധതികൾ യഥാസമയം സംഘം വഴി നടപ്പിലാക്കുകയും, പാൽ പരിശോധനയ്ക്ക് വേണ്ടി ക്വാളിറ്റി ലാബ് സ്ഥാപിക്കുകയും, അംഗങ്ങൾക്കും ആശ്രിതർക്കും ഇൻഷുറൻസ് പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട് .ക്ഷീര കർഷക ക്ഷേമനിധിയിൽ മുഴുവൻ അംഗങ്ങളെയും ചേർക്കുകയും യോഗ്യതയുള്ള മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

 

ചിത്രം : ജില്ലയിലെ ഏറ്റവും മികച്ച ക്ഷീര സംഘത്തിനുള്ള മിൽമയുടെ അവാർഡ് മണിട് ക്ഷീര സംഘം പ്രസിഡന്റ് കെ. കെ. പോളും, സെക്രട്ടറി റോയി സ്കറിയയും ചേർന്ന് മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ളയിൽ നിന്നും ഏറ്റു വാങ്ങുന്നു.

 

Prev Post

പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ ടെണ്ടര്‍ നടപടികള്‍ പൂർത്തിയായി

Next Post

മണീടിൽ നാടകമേള

post-bars