Back To Top

February 19, 2026

ഭക്തിരസം ആനന്ദം ഭജനവും സത് സംഗവും  

 

 

പിറവം: ശ്രീനാരായണഗുരുവിൻ്റെ ഭക്തി ദർശനത്തിൻ്റെ അടിസ്ഥാനത്തിൽ അറിവിൽ അധിഷ്ഠിതമായ ഈശ്വരഭക്തിയെ അവതരിപ്പിക്കുന്ന ഭക്തിരസം ആനന്ദം ഭജനവും സത് സംഗവും

ഫെബ്രു. 22ന് പിറവം കമ്പാനിയൻസ് ക്ലബിൽ നടക്കും. ഭക്തിയുടെയും ആത്മീയതയുടെയും പേരിൽ സമൂഹത്തിൽ നടക്കുന്ന ദുരാചാരങ്ങളിൽ നിന്ന് ജനങ്ങളെ ബോധവത്കരിച്ച് ഗുരുമാർഗത്തിൽ സഞ്ചരിക്കാൻ പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഞായർ രാവിലെ 9 മുതൽ 12 വരെ നടക്കുന്ന സത്‌സംഗവും ഭജനവും നയിക്കുന്നത് പ്രമുഖ പത്രപ്രവർത്തകനും ഗുരുസാഗരം ആദ്ധ്യാത്മിക കുടുംബ മാസിക ചീഫ് എഡിറ്ററും എഴുത്തുകാരനുമായ ആചാര്യൻ സജീവ് കൃഷ്‌ നാണ്. ഗുരുസാഗരം കാഗരം റീഡേഴ്‌സ് ക്ലബ് സംസ്ഥാന കമ്മറ്റിയും എറണാകുളം മേഖലാ കമ്മറ്റിയുമാണ് സംഘാടകർ. രാവിലെ 9ന് ആചാര്യവരണം, തുടർന്ന് ഗുരുപുഷ്‌പാഞ്ജലി,ആരാധന, ഗുരുകൃതി ആലാപനം, സത്സംഗം, മഹാഗുരുപൂജ, പ്രസാദവിതരണം, അന്ന ദാനം എന്നിവയാണ് ചടങ്ങുകൾ. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി റീഡേഴ്‌സ് ക്ലബ് സംസ്ഥാന പ്രസിഡന്റ് കെ. എൻ. സഹജൻ , മേഖലാ രക്ഷാധികാരി കെ. ആർ. ഷിബു കൺവീനർ രാജു കണിയാംപറമ്പിൽ, ജോജിൻ എന്നിവർ പങ്കെടുത്തു.

 

Prev Post

കളമ്പൂക്കാവിൽ ഗരുഡന്മാർ പറന്നിറങ്ങുന്ന തൂക്കം നാളെ. കാവിലേക്കെത്തിയ കെട്ടുകാഴ്ച്ചകൾ ഭക്തി നിർഭരമായി

Next Post

യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>